web analytics

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ വാദം കോടതി കേട്ടിരുന്നു. എന്നാൽ, കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം.

ഷൈനിയും മക്കളും ആത്മഹത്യ ചെയ്യാൻ കാരണം ഭർത്താവിൽ നിന്നും വീട്ടിൽ നിന്നും ഉണ്ടായ സമ്മർദ്ദം ആണെന്നാണ് പോലീസിന്റെ എഫ്ഐആർ. നോബിയുടെ ജാമ്യാപേക്ഷയെ എതി‍ർത്ത് ഷൈനിയുടെ അച്ഛൻ കുര്യക്കോസും ഹർജി നൽകിയിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതി അറിയിച്ചിരുന്നു.

ഫെബ്രുവരി 28 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി മരിച്ചത്. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്. തുടർന്നാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്.

ഇങ്ങനെയൊക്കെ തരം താഴ്ത്താമോ? ഡിജിപിയെ ഒറ്റയടിക്ക് ഡിഐജിയാക്കി; ഏപ്രിൽ ഫൂളല്ല സം​ഗതി സത്യമാണ്


ന്യൂഡൽഹി; ഡയറക്ടർ ജനറൽ ഓഫ് പോലീസ്(ഡിജിപി) റാങ്കിൽ പോലീസ് തലപ്പത്ത് ജോലിചെയ്ത ഐപിഎസ് ഉദ്യോഗസ്ഥനെ ചരിത്രത്തിലാദ്യമായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) റാങ്കിലേക്ക് മാറ്റി കേന്ദ്ര സർക്കാർ. ചണ്ഡീഗഡ് ഡിജിപിയായ സുരേന്ദ്രസിങ് യാദവിനെയാണ് ഇന്നലെ അസാധാരണ ഉത്തരവിലൂടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സിലേക്ക് (ബിഎസ്എഫ്) മാറ്റിനിയമിക്കുകയായിരുന്നു.

ഏപ്രിൽ ഒന്നാംതീയതി ആയതിനാൽ കേട്ടവരെല്ലാം ഏപ്രിൽ ഫൂൾ എന്ന് കരുതി. എന്നാൽ സംഭവം സത്യമെന്ന് തിരിച്ചറിഞ്ഞതിൻ്റെ ഞെട്ടലിലാണ് ഇന്നിപ്പോൾ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ, പ്രത്യേകിച്ചും ഐപിഎസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ വർഷം മാർച്ചിൽ ചുമതലയേറ്റ യാദവ് ഡിജിപി കസേരയിൽ ഒരുവർഷം പൂർത്തിയാക്കിയപ്പോഴാണ് അപ്രതീക്ഷിത മാറ്റം.

ബിഎസ്എഫിൻ്റെ ഡിഐജി പദവിയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മാറ്റിനിയമിച്ചു കൊണ്ടാണ് സുരേന്ദ്രസിങ് യാദവിന് നിലവിൽഡ ഉത്തരവ് ലഭിച്ചിട്ടുള്ളത്. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ യാദവിൻ്റെ സീനിയോറിറ്റി കണക്കാക്കി കേന്ദ്രസർക്കാർ എംപാനൽ ചെയ്തിട്ടില്ല.

അതുകൊണ്ടാകാം താഴ്ന്ന റാങ്കിലേക്കുള്ള ഈ മാറ്റം എന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളിൽ അഡീഷണഷൽ ഡിജിപി (ADGP), ഇൻസ്പെക്ടർ ജനറൽ റാങ്കിൽ ജോലിചെയ്യുന്ന പലരുടെയും കാര്യത്തിൽ എംപാനൽ ചെയ്യുന്ന ഈ പ്രക്രിയ നടന്നിട്ടില്ലെന്നാണ് വിവരം. പുതിയ കേന്ദ്ര നീക്കത്തോടെ ഉദ്യോ​ഗസ്ഥർ എല്ലാവരും അങ്കലാപ്പിലായിട്ടുണ്ട്.

ഡിജിപിയെ ഡിഐജിയാക്കി കേന്ദ്രത്തിലേക്ക് വിളിച്ചതിന് പിന്നാലെ ചണ്ഡീഗഡ് പോലീസിൻ്റെ തലപ്പത്തേക്ക് 2004 ബാച്ചുകാരനായ രാജ്കുമാർ സിങ്ങിനെ താൽക്കാലികമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ തരംതാഴ്ത്തലായി കണക്കാക്കാവുന്ന ഈ നടപടിയെക്കുറിച്ച് മറ്റ് വിശദീകരണങ്ങളൊന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും വന്നട്ടില്ല.

കേന്ദ്രഭരണ പ്രദേശമായതിനാലാണ് കേന്ദ്രത്തിൻ്റെ ഈ നേരിട്ടുള്ള ഇടപെടൽ എന്നത് വാസ്തവമായ കാര്യമാണ്. അതേസമയം ഉദ്യോഗസ്ഥരുടെ നിയമനക്കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ അപ്രമാദിത്തം തെളിയിക്കുന്നതാണ് ഈ നടപടിയെന്നും സിവിൽസർവിസ് ഉദ്യോ​ഗസ്ഥർ ആശങ്കയോടെ തിരിച്ചറിയുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത സമ്മർദവും ഭീഷണിയും: മൂന്ന് മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു

മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു ബിഹാർ: മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത...

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ കായംകുളം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

Related Articles

Popular Categories

spot_imgspot_img