കുളിമുറിയിൽ ഷവർ ഉപയോഗിക്കുന്നത് ഇപ്പോൾ വീടിന്റെ സ്‌റ്റൈലിന്റെ ഭാഗമാണ് .അതുകൊണ്ട് ഷവർ ഇല്ലാത്ത വീടുകൾ കുറവാണ് . അതുകൊണ്ട് ഇപ്പോൾ മിക്കവർക്കും ഷവറിൽ നിന്ന് തലമുടി കഴുകി എടുക്കുന്നവരാണ് . എന്നാൽ, പണ്ട് കാലത്ത്, പ്രത്യേകിച്ച് നമ്മളുടെ ചെറുപ്പക്കാലത്തെല്ലാം ബക്കറ്റിൽ വെള്ളം നിറച്ച്, തല കുനിഞ്ഞ് നിന്ന് തല മുടി കഴുകാറുണ്ട്. സത്യത്തിൽ നമ്മൾ ഷവറിൽ നിന്നും കുളിക്കുന്നതിനേക്കാൾ ഇരട്ടി ഗുണമാണ് ഇത്തരത്തിൽ തല കഴുകുന്നതിലൂടെ മുടിയ്ക്ക് ലഭിക്കുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം.
രക്തോട്ടം വർദ്ധിക്കും
നമ്മൾ ബക്കറ്റിൽ വെള്ളം നിറച്ച് വളഞ്ഞ് നിന്ന് മുടി പിന്നിൽ നിന്നും മുൻപിലോട്ട് ഇട്ട് കുളിക്കുമ്പോൾ തലയിലേയ്ക്കുള്ള രക്തോട്ടം വർദ്ധിക്കുന്നുണ്ട്. ഇത്തരത്തിൽ രക്തോട്ടം വർദ്ധിക്കുന്നത് മുടിയ്ക്ക് ആവശ്യമായ പോഷകങ്ങളും ഓക്‌സിജനും ലഭിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ, മുടി നല്ലപോലെ വളരുന്നതിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.
മുടി കൊഴിച്ചിൽ കുറയ്ക്കും
മുടി കൊഴിച്ചിൽ കുറയ്ക്കാനും ഇത് സഹായിക്കുന്നു. കാരണം, നമ്മൾ കപ്പിൽ വെളഅളം നിറച്ച് തലയിൽ ഒഴിക്കുമ്പോൾ ഒരിക്കലും കുത്തി ഒഴിക്കുന്നില്ല. നല്ല സോഫ്റ്റായി മുടിയുടേയും അതുപോലെ തന്നെ തലയുടെ എല്ലാഭാഗത്തേയ്ക്കും വെള്ളം കൃത്യമായി എത്തുന്നതിനും തല, ക്ലീനായി ലഭിക്കാനും ഇത് സഹായിക്കുന്നുണ്ട്. അതിനാൽ തന്നെ തലയിൽ താരൻ വരാനുള്ള സാധ്യതയും വളരെ കുറവാണ്. ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
മറ്റ് ഗുണങ്ങൾ
സൗന്ദര്യപരമല്ലാതെ നമ്മൾ നോക്കിയാൽ ആരോഗ്യപരമായി നിരവധി ഗുണങ്ങൾ ഇതിന് ഉണ്ട്. നമ്മളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലത് ബക്കറ്റിൽ വെള്ളം പിടിച്ച് കുളിക്കുന്നതാണ്. ഇത് കാലാവസ്ഥ മാറുമ്പോൾ വരുന്ന അസുഖങ്ങളിൽ നിന്നും നമ്മളുടെ ശരീരത്തെ സംരക്ഷിക്കുന്നുണ്ട്. അുപോലെ, അണുബാധകൾ ഇല്ലാതെ ആരോഗ്യം നിലനിർത്താനും ഇത് നല്ലതാണ്.ഇത് കൂടാതെ, നമ്മളുടെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. കാരണം, ബക്കറ്റിൽ വെള്ളം പിടിച്ച് നമ്മൾ കുളിക്കുമ്പോൾ ഇത് ശരീരത്തെ ചൂടാക്കാൻ ശ്രമിക്കുകയും. തന്മൂലം, രക്തത്തിലെ ഗ്ലൂക്കോസിലെ എരിയിക്കുകയും ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും അതുപോലെ തന്നെ, ശരീരഭാരം കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. കൂടാതെ, ശരീരത്തിലേയ്ക്കുള്ള രക്തോട്ടം മൊത്തത്തിൽ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നുണ്ട്. നമ്മളുടെ ശരീരത്തിലെ ചൂട് കൃത്യമായി നിലനിർത്താനും ഇത് സഹായിക്കുന്നു. അതുപോലെ, ചർമ്മത്തിൽ ബ്ലാക്ക് ഹെഡ്‌സ് വരാതെ സംരക്ഷിക്കാനും ചർമ്മത്തെ ശുദ്ധീകരിക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.
Read Also : മുന്തിരി കഴിച്ച് ആരോഗ്യം വീണ്ടെടുക്കാം