web analytics

ഇനി ക്യൂ നിന്ന് വലയണ്ട; മൊബൈല്‍ സ്റ്റോര്‍ സംവിധാനത്തില്‍ മദ്യം വാഹനത്തില്‍ കയറ്റി ആവശ്യക്കാരുടെ അടുത്തേക്ക് എത്തിക്കും; കേരളത്തിലും വിദേശ മോഡൽ മദ്യവിൽപ്പന

കൊച്ചി: മലയാളിക്ക് മദ്യപിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. സന്തോഷം വന്നാലും കുടിക്കും സങ്കടം വന്നാലും കുടിക്കും. ഇനി പ്രത്യേകിച്ച് കാരണം ഒന്നുമില്ലെങ്കിൽ, വെറുതെ ഇരുന്ന് ബോറടിക്കുന്നു എന്ന് പറഞ്ഞ് ബാറിലേക്ക് പോകും. മദ്യം വാങ്ങാനുള്ള തിരക്കും ക്യൂവും വളരെ പ്രശസ്തമാണ്. ഏത് ആഘോഷം വന്നാലും മദ്യത്തിന്റെ വില്‍പ്പനയില്‍ റെക്കോഡ് സൃഷ്ടിക്കുന്നത് മലയാളിയുടെ പതിവ് ശൈലിയാണ്. ഓണം, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് ശേഷമുള്ള കണക്കുകളും പുറത്ത് വരാറുണ്ട്.

കേരളത്തില്‍ മദ്യം വാങ്ങാനുള്ള നീണ്ട നിര റോഡുകളിലേക്ക് എത്തുന്നതിലെ ബുദ്ധിമുട്ടുകളില്‍ കോടതി പോലും ഇടപെട്ടിട്ടുണ്ട്.വര്‍ഷങ്ങള്‍ നീണ്ട കാത്തിരുപ്പിന് ഒടുവിലാണ് ഉപഭോക്താക്കള്‍ക്ക് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് സംവിധാനത്തില്‍ മദ്യം വാങ്ങാനുള്ള പ്രീമിയം കൗണ്ടറുകള്‍ നിലവില്‍ വന്നത്. നിശ്ചിത വിലയ്ക്ക് മുകളിലുള്ള മദ്യമാണ് പ്രീമിയം കൗണ്ടറുകളില്‍ ലഭിക്കുന്നത്.

വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ പുത്തന്‍ സംവിധാനത്തില്‍ മദ്യവില്‍പ്പന സാദ്ധ്യമാക്കിയിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍. ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ മൊബൈല്‍ സ്റ്റോര്‍ സംവിധാനത്തില്‍ മദ്യം അടക്കമുള്ള സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി ആവശ്യക്കാരുടെ അടുത്തേക്ക് എത്തിക്കും.വിമാനത്താവളത്തിലെ ഷോപ്പുകളില്‍ തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന സമയങ്ങളില്‍ ക്യൂ നില്‍ക്കാതെ ആവശ്യമുള്ള മദ്യം ഈ വാഹനത്തില്‍ നിന്ന് വാങ്ങാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

 

Read Also:ചൂടിൽ നിന്നും രക്ഷപ്പെടണോ? ഇടുക്കിക്കോ വയനാട്ടിലേക്കോ വിട്ടോ; ഉഷ്ണ തരംഗവുമില്ല ഉയർന്ന താപനിലയുമില്ലാത്ത രണ്ടു ജില്ലകൾ

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

Related Articles

Popular Categories

spot_imgspot_img