ഡോ. വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വേണ്ടെന്നു ഹെെക്കോടതി. ഡോ:വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയാണ്
തള്ളിയത്. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വന്ദനം ദാസിൻ്റെ പിതാവ് ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ, കേസ് അപൂർവങ്ങളിൽ അപൂർവ്വമായ ഒന്നല്ലെന്നും കൊലപാതകത്തിൽ ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയ കോടതി നിലവിലെ അന്വേഷണത്തിൽ തൃപ്തിയും രേഖപ്പെടുത്തി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് ഹർജിയിൽ വിധി പറഞ്ഞത്.
എന്നാൽ കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സർക്കാരിൻ്റെ നിലപാട്. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു. സംഭവത്തിൽ സന്ദീപ് മാത്രമാണ് ഏകപ്രതിയെന്നും കേസിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. അതേസമയം കേസിൽ പ്രതിയായ സന്ദീപിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.
Also read: ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ സ്ഥിരീകരിച്ചു; വാർത്ത പുറത്തുവിട്ട് രാജകുടുംബം