web analytics

ഡ്യൂട്ടിക്കിടെ യൂണിഫോമിൽ നിന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ സിവിൽ പോലീസ് ഓഫീസർ അടിച്ചുവീഴ്ത്തി; പരാതി ഇല്ലാതെ നടപടി ഇല്ല!

തൊടുപുഴ: ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ സിവിൽ പൊലീസ് ഓഫീസർ അടിച്ചുവീഴ്ത്തിയ സംഭവത്തിൽ കുറ്റക്കാരനെതിരെ നടപടിയില്ല.No action was taken against the culprit in the incident where the civil police officer beat up the woman police officer who was on duty

ഞയറാഴ്ച്ച നടന്ന സംഭവത്തിൽ ഇനിയും സിവിൽ പോലീസ് ഓഫീസർക്കെതിരേ നടപടികളൊന്നും സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

പരാതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് സിവിൽ പൊലീസ് ഓഫീസറെ ഉന്നത ഉദ്യോ​ഗസ്ഥർ സംരക്ഷിക്കുന്നത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് സേനയിൽ പ്രതിഷേധം ഉയരുന്നുണ്ട്.

ഗോവ ഗവർണറുടെ സന്ദർശനത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെയാണ് സിവിൽ പോലീസ് ഓഫീസർ അടിച്ചുവീഴ്ത്തിയത്.

ഞായറാഴ്ച രാവിലെ തൊടുപുഴ ബസ്‌സ്റ്റാൻഡിലാണ് സംഭവം. ഗവർണർ കടന്നുപോകുന്നതിന്റെ ഭാഗമായുള്ള സുരക്ഷാഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ.

ഈസമയം അവിടേക്കെത്തിയ മുട്ടം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ് ഇവരെ മർദിച്ചത്. പിന്നീട് സിവിൽ പോലീസ് ഓഫീസർ സ്ഥലത്തുനിന്ന് പോയി.

മറ്റ് സഹപ്രവർത്തകർ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

പരാതി ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാത്തതെന്നാണ് വിശദീകരണം. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img