web analytics

ചേലക്കരയിൽ എൻ കെ സുധീർ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിക്കും; പ്രഖ്യാപനവുമായി പി വി അൻവർ

പാലക്കാട്: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പി വി അൻവർ എംഎൽഎ. കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ എൻ.കെ.സുധീർ ചേലക്കരയിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി വി അൻവർ പറഞ്ഞു. അതേസമയം പാലക്കാട് അൻവർ തന്നെ മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.(NK Sudheer will contest as DMK candidate in Chelakkara; PV Anwar)

എൻ കെ സുധീർ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻപ് മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ചേലക്കരയിൽ മത്സരിക്കണമെന്ന് പറഞ്ഞ് കഴിഞ്ഞ മൂന്നു മാസമായി അവിടെ പ്രചരണത്തിലായിരുന്നു. എന്നാൽ, സ്ഥാനാര്‍ത്ഥി നിര്‍ണയം വന്നപ്പോള്‍ സുധീർ പുറത്താകുകയായിരുന്നു.

ഇടതു മുന്നണി വിട്ട അൻവർ ഡിഎംകെ എന്ന പേരിൽ സംഘടന രൂപീകരിച്ചിരുന്നു. നിലമ്പൂർ എംഎൽഎയാണ് നിലവിൽ അൻവർ. പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് അൻവർ പറഞ്ഞു. അതേസമയം പാലക്കാട് താൻ മത്സരിക്കാനുള്ള സാധ്യതകളും അൻവർ തള്ളിക്കളയുന്നില്ല. ഇന്ന് വാർത്താ സമ്മേളനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്ന് അൻവർ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img