ഇന്ത്യയ്ക്ക് മുട്ടൻ പണി;ഇന്ത്യ മെഡൽ വാരിക്കൂട്ടുന്ന ബാഡ്മിന്‍റണും ഗുസ്തിയും ഹോക്കിയുമുൾപ്പെടെ 9 ഇനങ്ങൾ അടുത്ത കോമൺവെൽത്ത് ഗെയിംസിലില്ല

ഡൽഹി: 2026ലെ ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ നിന്നും ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റൺ, ഷൂട്ടിങ്, ഗുസ്തി, ഷൂട്ടിങ്, സ്‌ക്വാഷ് തുടങ്ങിയ ഇനങ്ങൾ ഒഴിവാക്കുന്നു. നേരത്തേ 19 മല്‍സര ഇനങ്ങളുണ്ടായിരുന്ന ഗെയിംസില്‍ ഒമ്പതെണ്ണമാണ് ഇപ്പോള്‍ വേണ്ടെന്നു വച്ചിരിക്കുന്നത്. ഇതോടെ അടുത്ത എഡിഷനില്‍ വെറും 10 ഇനങ്ങളില്‍ മാത്രമേ നമുക്കു മെഡല്‍ പോരാട്ടങ്ങള്‍ കാണാന്‍ സാധിക്കുകയുള്ളൂ.

ഇന്ത്യയെ സംബന്ധിച്ച് ഈ തീരുമാനം വലിയ തിരിച്ചടി തന്നെയാണ്. 2022ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ നേടിയ ആറ് ഇനങ്ങള്‍ ഗ്ലാസ്കോയില്‍ നടക്കുന്ന അടുത്ത കോമൺവെല്‍ത്ത് ഗെയിംസില്‍ നിന്ന് ഒഴിവാക്കി. ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളായ ബാഡ്മിന്‍റണ്‍, ഹോക്കി, സ്ക്വാഷ്, ടേബിള്‍ ടെന്നീസ്, ഗുസ്തി, ക്രിക്കറ്റ് എന്നിവയാണ് ഗ്ലാസ്കോ ഗെയിംസില്‍ നിന്നൊഴിവാക്കിയത്.

അതുപോലെ ഇന്ത്യക്ക് മെഡല്‍ സാധ്യതയുണ്ടായിരുന്ന ഷൂട്ടിംഗ്, അമ്പെയ്ത്ത് എന്നിവയും അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസിലുണ്ടാകില്ല, ആകെ പത്ത് ഇനങ്ങളില്‍ മാത്രമായിരിക്കും അടുത്ത ഗെയിംസില്‍ മത്സരങ്ങള്‍ നടക്കുക. ചെലവുചുരുക്കലിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. 2026 ജൂലെ 23 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ ഗ്ലാസ്കോയിലാണ് അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്.

അത്ലറ്റിക്സ്, ബോക്സിംഗ്, നീന്തല്‍, ആര്‍ട്ടിസ്റ്റിക്സ ജിംനാസ്റ്റിക്സ്, സൈക്ലിംഗ്, നെറ്റ് ബോള്‍, ഭാരദ്വാഹേനം, ജൂഡോ, 3*3 ബാസ്ക്റ്റ് ബോള്‍, എന്നീ ഇനങ്ങളില്‍ മാത്രമായിരിക്കും ഗ്ലാസ്കോ ഗെയിംസില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കുക. ഇതില്‍ ഭാരദ്വേഹനവും അത്ലറ്റിക്സിലും മാത്രമാണ് ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ളത്. 74 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം കായിക താരങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മാറ്റുരക്കുക. 1966 മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഭാഗമായിരുന്ന ബാഡ്മിന്‍റണ്‍ ആദ്യമായാണ് ഒഴിവാക്കപ്പെടുന്നത്. സ്ക്വാഷും ഹോക്കിയും 1998 മുതലുള്ള എല്ലാ ഗെയിംസിലുമുണ്ടായിരുന്നു. 2002 മുതലുള്ള എല്ലാ ഗെയിംസിലും ടേബിള്‍ ടെന്നീസും മത്സരയിനമായിരുന്നു.

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 22 സ്വര്‍ണം ഉള്‍പ്പെടെ 61 മെഡലുകളാണ് നേടിയത്. ഇതില്‍ ഗുസ്തി(12), ബോക്സിംഗ്, ടേബിള്‍ ടെന്നീസ്(7 വീതം), ബാഡ്മിന്‍റണ്‍(6), ഹോക്കി, സ്ക്വാഷ്(2 വീതം), ക്രിക്കറ്റ്(1) എന്നിവയുള്‍പ്പെടെ 37 മെഡലുകള്‍ ഒഴിവാക്കപ്പെട്ട കായിക ഇനങ്ങളില്‍ നിന്നാണ്.

Nine events, including badminton, wrestling, and hockey, from which India has won medals, are not included in the next Commonwealth Games.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…!

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ ഇപ്പോൾ അമേരിക്കയിലെ രഹസ്യനിലവറകളിൽ...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

Related Articles

Popular Categories

spot_imgspot_img