തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍. വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് പേരെയാണ് സസ്‌പെൻഡ് ചെയ്തത്. ഒരു എല്‍. ഡി. ടൈപിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട് ടൈം സ്വീപർമാർ എന്നിവർക്കെതിരെയാണ് നടപടി.(Nine employees of the forest department have been suspended)
കഴിഞ്ഞ ദിവസം അനധികൃതമായി പെൻഷൻ കൈപ്പറ്റിയ സംഭവത്തിൽ 29 ജീവനക്കാരെ കൃഷി വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സയൻറിഫിക് അസിസ്റ്റൻറ് മുതൽ ഫാമിലെ സ്ഥിരം തൊഴിലാളികൾ വരെയുള്ളവർ നടപടി നേരിട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. സസ്‌പെൻഡ് ചെയ്തവരിൽ ആറ് പേർ 50000 ത്തിലധികം രൂപ ക്ഷേമ പെൻഷനായി തട്ടിയെടുത്തവരാണ്.
1458 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ കൈപറ്റിയെന്നാണ് ധനവകുപ്പ് പുറത്തുവിട്ട വിവരം.