web analytics

കൊച്ചിയിൽ ചാരവൃത്തി!  പ്രതിരോധകപ്പലുകളുടെ വിവരങ്ങൾ ചോർന്നു; കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന; അസം മേൽവിലാസത്തിൽ അഫ്ഗാൻ സ്വദേശി എത്തിയത് എന്തിന്? 

കൊച്ചി: ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. NIA team inspects Kochi Shipyard in connection with espionage case

കപ്പല്‍ ശാലയിലെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന സൂചനയെത്തുടര്‍ന്നാണ് നടപടി. ഹൈദരാബാദ് എന്‍ഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്.

പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ജീവനക്കാരനില്‍ നിന്നും ചോര്‍ന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

2023 മാര്‍ച്ച് 1 മുതല്‍ ഡിസംബര്‍ പത്ത് വരെയുള്ള കാലയളവില്‍ എയ്ജല്‍ പായല്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലേക്ക് പ്രതിരോധ കപ്പലുകളുടെ അകത്തെ ദൃശ്യങ്ങള്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. 

കേസുമായി ബന്ധപ്പെട്ട് കപ്പല്‍ശാലയിലെ കരാര്‍ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ 2023 ഡിസംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ട് വര്‍ഷം മുമ്പ് ഒരു അഫ്ഗാൻ പൗരൻ അസം സ്വദേശിയെന്ന വ്യാജേനെ കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. 

ഇയാൾ പ്രതിരോധ വിവരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് കൈമാറിയെന്നാണ് സംശയിക്കപ്പെടുന്നത്. സംസ്ഥാന പൊലീസാണ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാൻ ശുപാ‍ര്‍ശ ചെയ്തത്. 

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഇതുമായി ബന്ധമെന്ന് സംയിച്ചാണ് ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്.   

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img