web analytics

എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ

മലപ്പുറം: എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്. മലപ്പുറം മഞ്ചേരിയിലുള്ള അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിലാണ് ഇന്നു പുലർച്ചെ എൻഐഎ സംഘം പരിശോധനക്കെത്തിയത്.

ഇതിൽനാലുപേരെ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻ ഐ എ സംഘം പരിശോധന തുടങ്ങിയത്. അഞ്ച് വീടുകളിലായിരുന്നു പരിശോധന.

ഒരു മണിക്കൂറിനുള്ളിൽ തന്നെ റെയ്ഡ് പൂർത്തിയാക്കി. നാല് വിടുകളിൽ നിന്നായി ഓരോരുത്തരെ വീതം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

  • Semi-automatic washing Machine with Rat Away Feature: Economical, Low water and energy consumption, involves manual effo…
  • Capacity 7 kg (wash): Suitable for 3 – 4 members | Spin Tub Capacity: 5.5 Kg
  • Energy Rating: 5 Star – best in class efficiency; Energy consumption – 0.0105 KWh/kg/cycle & Water Consumption: 17.72 L/…
₹11,490

കസ്റ്റഡിയിലായവരിൽ ഒരാൾ എസ് ഡി പി ഐയുടെ ബ്രാഞ്ച് പ്രസിഡന്റാണ്. രണ്ട് പേർ സ്വർണപ്പണിക്കാർ.

ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കൊണ്ടുപോകുന്നതെന്നാണ് ഉദ്യോ​ഗസ്ഥർ ഇവരുടെ വീട്ടുകാരോട് പറഞ്ഞത്.

വിശദമായി ചോദ്യം ചെയ്ത ശേഷം തെറ്റ് ചെയ്‌തിട്ടില്ലെന്ന് ബോദ്ധ്യമായാൽ വിട്ടയയ്‌ക്കുമെന്നും എൻ ഐ എ ഉദ്യോഗസ്ഥർ ഇവരുടെ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img