തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. കഴിഞ്ഞ ദിവസം കല്ലറ പൊളിച്ചെടുത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയാണ് വീട്ടിലെത്തിച്ചത്. തുടർന്ന് സമാധി ചടങ്ങുകൾ നടത്തി.(Neyyatinkara gopan swami funeral)
നിലവിൽ പൊളിച്ചു മാറ്റിയ കല്ലറയ്ക്ക് പകരം വിശാലമായ കല്ലറയാണ് ഒരുക്കിയാണ് സംസ്കാരം നടന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൃതദേഹം നാമജപയാത്രയായി സംസ്കരിക്കുന്ന സ്ഥലത്തേക്കെത്തിച്ചത്. ചെങ്കൽ ക്ഷേത്രത്തിലെ സന്യാസിമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിഎസ്ഡിപി, ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവർത്തകരും എത്തിയിരുന്നു.
അതേസമയം, കേസിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം തുടരും. വരും ദിവസങ്ങളിൽ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യും.