ചെങ്ങന്നൂരിൽ ബൈക്ക് കനാലിലേക്ക് മറിഞ്ഞു പത്ര വിതരണക്കാരൻ മരിച്ചു

ചെങ്ങന്നൂരിൽ ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണത്തിനു 
പോയ യുവാവ് മരിച്ചു. 
കൊല്ലകടവ് വല്യ കിഴക്കേ
ക്കേതിൽ രാഹുൽ (20) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചേ അഞ്ചു മണിയോടെയാണ് അപകടം. 

 കൊല്ലകടവ് ആഞ്ഞിലിച്ചുവട് പിഐപി കനാലിലേക്ക് മറിഞ്ഞാണ് അപകടം.  . മദ്രസയിലേക്കു പോയ കുട്ടികളാണ് ബൈക്ക് കനാലിൽ കിടക്കുന്ന വിവരം സമീപത്തുള്ളവരെ അറിയിച്ചത്. അപ്പോഴേക്കും രാഹുൽ മരിച്ചിരുന്നു

ആറ്റിൽ കുളിക്കാനെത്തിയ ഭിന്നശേഷിക്കാരിയെ പാറയുടെ മറവിലെത്തിച്ച് പീഡിപ്പിച്ചു. പ്രതിക്ക് ജീവിതകാലം മുഴുവൻ തടവ്.

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 58 വയസ്സുകാരന് മൂന്ന് ജീവപര്യന്തം തടവും 5,35,000 രൂപ പിഴയും. ഇതുകൂടാതെ 12 വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്.

ഇടുക്കി കൊന്ന ത്തടി ഇഞ്ചപ്പതാൽ നെല്ലിക്കുന്നേൽ കുമാർ എന്ന് വിളിക്കുന്ന ലെനിൻ കുമാറിനെയാണ് ഇടു ക്കി അതിവേഗകോടതി ജഡി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. പ്രതി മരണംവരെ ജയിലിൽ കഴിയണമെന്നും വിധിയിലുണ്ട്.

2020-ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ വെള്ളമി ല്ലാത്തതിനാൽ പെൺകുട്ടിയും വീട്ടുകാരും ആറ്റിലാണ് അലക്കുകയും കുളിക്കുകയും ചെയ്തിരുന്നത്. ആറിന്റെ പരിസരത്തുള്ള പാറയുടെ മറവിൽവെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

അസ്വസ്ഥതമൂലം ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്. ആശുപ ത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചു.

കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽ കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി ശു പാർശചെയ്തു. 2020-ൽ ഇൻ സ്പെക്ടർ ആർ. കുമാറിൻ്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ പോലീസാണ് കേസ് അന്വേഷിച്ചത്.

ലെയ്‌സൺ ഓഫീസർ പി.കെ. ആശ പ്രോസിക്യൂഷൻ നടപടികളിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ ഹാജരായി.




spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി പൂന്തുറയിൽ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയിൽ ചുടുക്കട്ടകൊണ്ട്...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

Related Articles

Popular Categories

spot_imgspot_img