web analytics

എഡ‍ിറ്റിം​ഗിന് ‘എഡിറ്റ്സ്’ ഇറക്കി മെറ്റ; വാട്ടർമാർക്കില്ലാതെ ഇനി എളുപ്പത്തിൽ വീഡിയോ നിർമിക്കാം

റീൽസും ഷോർട്സും ഒക്കെ ചെയ്യുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ പുതിയ ആപ്പ് അവതരിപ്പിച്ച് മെറ്റ. സൗജന്യമായി റീൽസ് വീഡിയോകൾ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ഈ ആപ്പ് ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന്റെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. ‘എഡിറ്റ്‌സ്’ എന്നാണ് ആപ്പിന്റെ പേര്. ആൻഡ്രോയിഡിലും ഐഒഎസിലും ഇത് ലഭ്യമാണ്.

ജനുവരിയിലാണ് മെറ്റ എഡിറ്റ്‌സ് ആപ്പ് ആദ്യം പ്രഖ്യാപിച്ചത്. യുഎസിൽ ടിക് ടോക്കും കാപ്പ് കട്ടും നിരോധിക്കപ്പെട്ടതോടെയാണ് മെറ്റ പുതിയ ആപ് ഇറക്കിയത്. ടിക് ടോക്ക് കുറച്ച് കാലം ഇന്ത്യയിൽ ലഭ്യമായിരുന്നുവെങ്കിലും കാപ്പ് കട്ട് ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല.

ടിക് ടോക്കിന് ഏറെ സ്വീകാര്യതയുണ്ടായിരുന്ന അമേരിക്കയിൽ കാപ്പ് കട്ടിനും ആരാധകർ ഏറെയായിരുന്നു. ഈ രണ്ട് ആപ്പുകളുടെയും അഭാവം ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് മെറ്റ നടത്തുന്നത്.

ഇൻസ്റ്റഗ്രാം എഡിറ്റ്‌സ് ആപ്പ് ഉപയോഗിച്ച് ഫോണിന്റെ ക്യാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ റീൽസ് ആക്കി മാറ്റാനും മെറ്റയുടെ മ്യൂസിക് ലൈബ്രറിയിൽ നിന്ന് പാട്ടുകൾ കൂട്ടി ചേർക്കാനും സാധിക്കും. വാട്ടർമാർക്കുകൾ ഇല്ലാതെ വീഡിയോ എക്‌സ്‌പോർട്ട് ചെയ്യാനാകും എന്നതാണ് വലിയ പ്രത്യേകത.

ഒരു വീഡിയോ എഡിറ്റിങ് ആപ്പിനെ പോലെ എളുപ്പം വീഡിയോ ക്ലിപ്പുകൾ കൈകാര്യം ചെയ്യാനാവുന്ന ലളിതമായ ഇന്റർഫെയ്‌സ് ആണ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. എഐ ഇമേജ് ജനറേഷൻ സംവിധാനവും മറ്റ് എഡിറ്റിങ് ടൂളുകളും ഇതിൽ ലഭ്യമാണ്.

ഇൻസ്റ്റഗ്രാം ആപ്പിലെ എഡിറ്റിങ് സംവിധാനത്തിന്റെ പരിമിതികൾ മറികടക്കാനും പെയ്ഡ് സേവനങ്ങൾ നൽകുന്ന തേഡ് പാർട്ടി ആപ്പുകളുടെ ഉപയോഗം കുറച്ച് തങ്ങളുടെ തന്നെ ആപ്പിലേക്ക് ക്രിയേറ്റർമാരെ എത്തിക്കാനും ഇതുവഴി മെറ്റയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img