നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ, ഇന്ദുജയെ മർദിച്ചത് ഇയാളെന്ന് സൂചന

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. ഇന്ദുജയുടെ ഭർത്താവിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ മർദിച്ചത് ഇയാളെന്നാണ് സൂചന.(Newlywed bride was found dead in husband’s house; Husband’s friend in custody)

അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കസ്റ്റഡിയില്‍ എടുത്ത സമയത്ത് അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് ഇന്ദുജയുടെ അച്ഛന്‍ ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഭർത്തൃ വീട്ടിൽ മാനസിക പീഡനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നതായി മകൾ തങ്ങളെ അറിയിച്ചതായും, എന്നാൽ അവിടെ പോകാൻ അനുവദിക്കപ്പെടാത്തതായും ഇന്ദുജയുടെ കുടുംബം ആരോപിച്ചിരുന്നു. രണ്ട് വർഷത്തെ പ്രണയത്തിനു ശേഷം മൂന്നു മാസം മുമ്പ് പെൺകുട്ടിയെ അഭിജിത് വീട്ടിൽ നിന്നും വിളിച്ചിറക്കി അമ്പലത്തിൽ പോയി താലി ചാർത്തുകയായിരുന്നു.

വീട്ടിലെ രണ്ടാമത്തെ നിലയിലുള്ള ബെഡ്റൂമിലെ ജനലിലാണ് കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവ സമയത്ത് അഭിജിത്തിന്‍റെ അമ്മുമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. തുടർന്ന് ജോലിക്ക് പോയിരുന്ന അഭിജിത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു...

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു; 19 കാരന് 38 വർഷം കഠിനതടവും പിഴയും

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു;...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക്...

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആഗസ്റ്റ്...

Related Articles

Popular Categories

spot_imgspot_img