web analytics

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന ജീവനക്കാരുടെ പുതുവര്‍ഷാഘോഷം വിവാദത്തിൽ. രാവിലെ 11 മണിമുതല്‍ ആറുമണിവരെയായിരുന്നു ജീവനക്കാർ എല്ലാവരും പങ്കെടുത്ത പുതുവർഷാഘോഷം നടന്നത്. വികാസ് ഭവനിലാണ് നേരത്തെ മാറ്റിവെച്ച ആഘോഷപരിപാടി നടന്നത്.

ഡയറക്ടര്‍ അദീല അബ്ദുള്ള ഡല്‍ഹിയിലായിരിക്കെയായിരുന്നു ജീവനക്കാരുടെ ആഘോഷം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ യോഗവുമായി ബന്ധപ്പെട്ടായിരുന്നു ഡയറക്ടർ ഡല്‍ഹിയിലേക്കു പോയത്. ഫയലുകള്‍ തീർപ്പാക്കാൻ നിരന്തര യജ്ഞങ്ങള്‍ നടത്തിയിട്ടും പരാജയപ്പെട്ട സർക്കാരും വകുപ്പുകളുമാണ് സംസ്ഥാനത്തുള്ളത്.

അതിനിടയിലാണ് ഓഫീസ് സമയത്തെ സർക്കാർ ജീവനക്കാരുടെ ആഘോഷം. പുതുവർഷം കഴിഞ്ഞ് 18 ദിവസാമായിരുന്നു ഇവരുടെ ആഘോഷമെന്നതാണ് ഏറെ ശ്രദ്ധേയം. ഡയറക്ടറുടെ അഭാവത്തില്‍ പണിമുടക്കി ആഘോഷം നടത്തിയത് ചില സർവീസ് സംഘടനാ നേതാക്കളുടെ പിന്തുണയോടെയാണെന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img