മെയ് 28നായിരുന്നു സന്ന്യാസിമാരുടെ അകമ്പടിയോടെ മോദി ചെങ്കോലുമായി പുതിയ പാർലമെൻറ് മന്ദിരത്തിലെത്തിയത്. ഉദ്ഘാട ചടങ്ങുകളാകെ ഹിന്ദുമത ആചാരങ്ങൾ നിറഞ്ഞ് നിന്നു. ഇന്ത്യയെ പോലുള്ള ഒരു മതേതര രാജ്യത്ത് നടക്കുന്ന ഇത്തരം പ്രവർത്തികളെ ഏവരും സംശയത്തോടെ ഉറ്റു നോക്കി.പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യൻ പാർലമെന്റിനെ കാവി വൽക്കരിക്കുകയല്ലേ എന്ന വിമർശനങ്ങൾ ഉയർന്നു. അതിനെ ശക്തമാക്കുന്നതായിരുന്നു പിന്നീട് പുറത്ത് വന്ന പല തീരുമാനങ്ങളും. ഔദ്യോഗിക ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്ത ദിവസത്തിൽ പോലും ഉണ്ടായിരുന്നു ബിജെപി താൽപര്യം. ആർ.എസ്.എസിന്റെ പ്രമുഖനേതാവ് വി.ഡി.സവർക്കറിന്റെ ജന്മദിനത്തിലായിരുന്നു ചെങ്കോലുമായി മോദി പാർലമെന്റിന്റെ പുതിയ മന്ദിരത്തിലേയ്ക്ക് കടന്നത്. മഹാത്മഗാന്ധി വധകേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ടയാൾ, ബ്രീട്ടീഷ് തടവിൽ നിന്നും മാപ്പ് എഴുതി രക്ഷപ്പെട്ടയാൾ തുടങ്ങിയ വിശേഷണങ്ങളുള്ള സവർക്കറോട് പ്രതിപക്ഷത്തിനുള്ള എതിർപ്പൊന്നും ബിജെപിയും മോദിയും കാര്യമാക്കിയില്ല. ഹിന്ദുത്വം എന്ന രാഷ്ട്രീയാശയം വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സവർക്കറെ മനപൂർവ്വമാണ് മോദി ചേർത്ത് പിടിച്ചത്. കല്പിക്കുന്നതെല്ലാം നടപ്പാക്കുന്ന രാജാവിനെ പോലെ പ്രവർത്തിക്കുന്നയാൾ എന്ന ആക്ഷേപം നേരിടുന്നതൊന്നും ബിജെപിയും നേതൃത്വവും കാര്യമാക്കുന്നില്ല. വി.ഡി സവർക്കറുടെ ചിത്രത്തിന് മുന്നിൽ പ്രണാമം അർപ്പിച്ച ശേഷമാണ് മോദി പുതിയ കെട്ടിടത്തിലെ ലോക്സഭാ ഹാളിലേയ്ക്ക് കടന്നത്.
പുതിയ മന്ദിരത്തിൽ നടക്കുന്ന ആദ്യ സമ്മേളനം.
ഉദ്ഘാടനത്തിന് ശേഷം പാർലമെന്റ് സമ്മേളനം നടന്നു. പക്ഷെ പഴയ മന്ദിരത്തിൽ തന്നെയാണ് സഭ ചേർന്നത്. പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഓഗസ്ത് 31നാണ് രാജ്യത്തിന് മറുപടി ലഭിച്ചത്. അന്നേ ദിവസം വൈകുന്നേരം 3:18 ന് പാർലമെന്ററികാര്യമന്ത്രി പ്രഹളാദ് ജോഷി സമ്മേളനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. പതിനേഴാം ലോക്സഭയുടെ പതിമൂന്നാമത്തെ സെക്ഷൻ അഞ്ച് ദിവസത്തേയ്ക്ക് ചേരുന്നു. സെപ്‍ന്റബർ 18 മുതൽ 22 വരെ വെറും അഞ്ച് ദിവസത്തേയ്ക്കാണ് യോഗം. പതിനെട്ടിന് പഴയ പാർലമെന്റിൽ സമ്മേളനം ആരംഭിക്കും.തുടർന്ന് ഗണേഷചതുർഥി ദിനമായ 19ന് പുതിയ മന്ദിരത്തിലേയ്ക്ക് മാറുമെന്നാണ് വിവരം. അതിനപ്പുറം
അടിയന്തരമായി അഞ്ച് ദിവസത്തേയ്ക്ക് എന്തിനാണ് സഭ ചേരുന്നതെന്ന പ്രതിപക്ഷ ചോദ്യത്തിന് ഇത് വരെ മറുപടി ഇല്ല. അജണ്ട എന്തായിരിക്കുമെന്ന് ചോദിച്ച് സഭയിലെ മുതിർന്ന അംഗമെന്ന നിലയിൽ സോണിയാഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്ത് എഴുതി. ഇതിന് രേഖാമൂലം ഇത് വരെ മറുപടി ലഭിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സമ്മേളനത്തിൽ അപ്രതീക്ഷിതമായ പലതും ബിജെപി അവതരിപ്പിക്കുമെന്ന് കാര്യത്തിൽ സംശയമില്ല. ഇന്ത്യ എന്ന പേര് മാറ്റ് ഭാരത് എന്നാക്കുമെന്നായിരുന്നു ആദ്യ അഭ്യൂഹങ്ങൾ. പിന്നീട് സഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പ് നേരിടാനുള്ള നടപടികൾ ആരംഭിക്കാനാണ് ഭരണപക്ഷം സഭ വിളിച്ച് ചേർത്തതെന്നും വാർത്തയുണ്ട്. പക്ഷെ ഇതൊക്കെ പ്രചാരണങ്ങൾ മാത്രമാണ്. സർക്കാർ പ്രതികരിച്ചിട്ടില്ല. ഭരണ തലപ്പത്തു മോദി ആയതു കൊണ്ട് തന്നെ പുതുമകൾ പ്രതീക്ഷിക്കാം.സമ്മേളന ബില്ലുകളിൽ എന്താണ് ഒളിപ്പിച്ചിരിക്കുന്ന വിവരം വന്നിട്ടില്ലെങ്കിലും പാർലമെന്റിന്റെ സുരക്ഷാ ജീവനക്കാരുടെ വേഷത്തിൽ പോലും അടിമുടി മാറ്റങ്ങളോടെയാണ് പുതിയ സമ്മേളനം ആരംഭിക്കുന്നത്.
ബിജെപി ചിഹ്നം പതിപ്പിച്ച ഡ്രസ്.
പ്രത്യേക പൂജകളോടെ തുടങ്ങുന്ന സമ്മേളനത്തിൽ പാർലെമെന്റ് സ്റ്റാഫുകൾക്ക് താമര ചിഹ്നം പതിപ്പിച്ച യൂണിഫോം നൽകും. ഷർട്ടിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മാർഷലുമാർക്ക് താമര ചിഹ്നം പതിച്ച ഷർട്ടും മണിപ്പൂരി തലപ്പാവും നൽകും.യൂണിഫോമിൽ വരുത്തുന്ന മാറ്റം വലിയ വിമർശനത്തിന് ഇടയാക്കിയേക്കാം എന്നതു തർക്കമില്ല. താമരയുടെ രൂപം ഉപയോഗിച്ചത് തന്നെയാണ് ഇതിനിന് കാരണം. എല്ലാ പാർട്ടികൾക്കും പ്രാധാന്യം നൽകുന്ന പാർലമെന്റിൽ എങ്ങനെ ഒരു പാർട്ടിയുടെ ചിഹ്നം അനുവദിക്കുമെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ഷർട്ടിന് മുകളിൽ മെറൂൺ സ്ലീവ്ലെസ് ജാക്കറ്റുകളും ധരിക്കാനാണ് ജീവനക്കാർക്ക് നിലവിലെ നിർദ്ദേശം.സുരക്ഷാ ഉദ്യോഗസ്ഥർക്ക് കമാൻഡോ പരിശീലനവും നൽകും ..നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകൽപന ചെയ്യുന്നത് .
പുതിയ യൂണിഫോമുകളും തലപ്പാവുകളുമേന്തി പാർലമെന്റ് സ്റ്റാഫുകൾ നമുക്ക് മുന്നിൽ എത്തുമോ എന്നതിൽ ഒരു സംശയത്തിന്റെ ആവശ്യമില്ല. കാരണം പുതിയ കാലത്തെ രാഷ്ട്രിയം ഇങ്ങനെയാണ്.എല്ലാം അടിച്ചേൽപ്പിക്കുന്ന രാഷ്ട്രീയം.
സമ്പര്‍ക്കപ്പട്ടികയില്‍ 75പേര്‍: മാസ്‌ക് നിര്‍ബന്ധമാക്കി, ആശങ്ക വേണ്ടെന്ന് മന്ത്രി