web analytics

ബൈജൂസിന് പുതിയ പ്രതിസന്ധി; ബിസിസിഐയുമായുള്ള സ്പോൺസർഷിപ്പ് ബാധ്യത ഒത്തുതീർപ്പാക്കിയ കരാർ സുപ്രീം കോടതി റദ്ദാക്കി

പ്രമുഖ എഡ്യൂ-ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും തമ്മിലുള്ള സ്പോൺസർഷിപ്പ് ബാധ്യത ഒത്തുതീർപ്പ് കരാർ സുപ്രീം കോടതി റദ്ദാക്കി. 58 കോടി രൂപയുടെ സ്പോൺസർഷിപ്പ് ബാധ്യത ഒത്തുതീർപ്പാക്കിയ നടപടിയാണ് കോടതി റദ്ദാക്കിയത്.

ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലാണ് ഇരുവരും തമ്മിലുള്ള കരാറിന് അംഗീകാരം നൽകിയത്. ബൈജൂസിന് പണം കടം നൽകിയവർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ബൈജൂസ്-ബിസിസിഐ ഒത്തുതീർപ്പ് കരാർ അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം

തങ്ങൾക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയ ശേഷം ബിസിസിഐയ്ക്ക് മാത്രം 158 കോടി രൂപ നൽകി ഒത്തുതീർപ്പ് ഉണ്ടാക്കിയത് ചോദ്യം ചെയ്തു കടക്കാർക്കുവേണ്ടി അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്. ബൈജൂസ്-ബിസിസിഐ ഒത്തുതീർപ്പ് കരാർ അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദ്ധിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വിശദമായ വാദം കേട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിശദമായ ക്രോസ് വിസ്താരത്തിനിടെ ലോ ട്രിബ്യൂണലിന്റെ നടപടികളിലും അവർ പുറപ്പെടുവിച്ച ഉത്തരവിന്റെ സാധുതയിലും ബെഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു.

മറ്റു കടക്കാർക്ക് 15000 കോടി രൂപയോളം നൽകാനുള്ളപ്പോൾ ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീർക്കാനുള്ള കാരണം ബൈജൂസിനോട് ബെഞ്ച് ആരാഞ്ഞിരുന്നു. ബൈജൂസ് നൽകിയ പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റാനും അന്ന് കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ബൈജൂസിന് കഴിഞ്ഞില്ല. തുടർന്ന് ബൈജൂസും ബിസിസിഐയും തമ്മിൽ നടന്ന ഇടപാടിന് നിയമസാധുതയില്ലാത്തതിനാൽ കമ്പനി ലോ ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കില്ലെന്ന് ബെഞ്ച് വിധി പ്രസ്താവിക്കുകയായിരുന്നു.

English summary : New crisis for Byjus; The Supreme Court struck down the agreement that settled the sponsorship liability with the BCCI

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

ശബരിമല സ്വർണ്ണക്കൊള്ളയിൽ നടുക്കുന്ന നീക്കങ്ങൾ: തന്ത്രിയുടെ മഠത്തിൽ അർധരാത്രി വരെ നീണ്ട പോലീസ് റെയ്ഡ്;

ആലപ്പുഴ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം...

ലണ്ടനിലെ ഇറാനിയൻ എംബസിയുടെ ബാൽക്കണിയിൽ കയറി പ്രതിഷേധക്കാർ; രണ്ടുപേർ അറസ്റ്റിൽ

ലണ്ടനിലെ ഇറാനിയൻ എംബസിയുടെ ബാൽക്കണിയിൽ കയറി പ്രതിഷേധക്കാർ വെസ്റ്റ് ലണ്ടനിലെ ഇറാനിയൻ എംബസി...

നിയമസഭാ പോരിന് ഷാഫി പറമ്പിൽ നയിക്കുമോ? കെപിസിസി അമരത്തേക്ക് വടകര എംപി; കോൺഗ്രസിൽ വൻ അഴിച്ചുപണി

തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പോരാട്ടത്തിലേക്ക് നീങ്ങവെ, ഭരണത്തുടർച്ച ലക്ഷ്യമിടുന്ന...

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

ഒന്നരമാസമുള്ള കുഞ്ഞിന്റെ തള്ളവിരൽ കാനുല മുറിക്കുന്നതിനൊപ്പം മുറിച്ചുമാറ്റി നേഴ്സ് ; അബദ്ധത്തിൽ പറ്റിയതെന്ന് വിശദീകരണം !

കാനുല മുറിക്കുന്നതിനൊപ്പം കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചുമാറ്റി നേഴ്സ് ഇൻഡോർ: ഒന്നരമാസം പ്രായമുള്ള...

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

Related Articles

Popular Categories

spot_imgspot_img