web analytics

ഇടുക്കിക്കാർക്ക് സന്തോഷവാർത്ത; ഇടുക്കി തടിയംപാട് പെരിയാറിന് കുറുകെ പുതിയ പാലം വരുന്നു !

പെരിയാറിന് കുറുകെ തടിയംപാട് നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനത്തിന് ലഭിച്ച 6 പാലങ്ങളിൽ ഏറ്റവും നീളവും ഉയരവും ഉള്ളതും തുക വകയിരുത്തിയിട്ടുള്ള പാലവുമാണ് ഇവിടെ നിർമ്മിക്കുന്നത് 32 കോടി രൂപയാണ് നിർമാണ പൂർത്തീകരണത്തിന് വകയിരുത്തിയിട്ടുള്ളത്. New bridge coming across Periyar at Thadiyampad, Idukki

223 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉള്ള പാലത്തിന്റെ 7 മീറ്റർ വീതിയിൽ ബിഎം ബിസി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കും.1.5 മീറ്റർ വീതിയിൽ ഇരു വശത്തും വിങ്‌സും ഇതോടൊപ്പം 1 മീറ്റർ വീതിയിൽ ഇരു വശത്തും നടപ്പാതയും ക്രമീകരിക്കും .31 മീറ്റർ നീളമുള്ള 6 സ്പാനുകളും അതോടൊപ്പം പാലത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ചെറിയ സ്പാനുകളും ക്രമീകരിക്കും.

നിലവിൽ ഉള്ള തടിയംപാട് ചപ്പാത്തിൽ ഉള്ള ഗതാഗതം പൂർണമായും നിലനിർത്തിക്കൊണ്ടാണ് പാലം നിർമ്മിക്കുക. ഇതിലൂടെ മരിയാപുരം,വിമലഗിരി, കരിക്കിൻതോളം ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമായി തന്നെ മുമ്പോട്ട് കൊണ്ട് പോകാൻ സാധിക്കും.

പുതിയ പാലത്തിന്റെ തുടക്കം വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ഭാഗത്തു നിന്നും ആരംഭിച്ച് തടിയംപാട് ഫാത്തിമമാതാ ദേവാലയത്തിന്റെ മുൻഭാഗത്ത് അവസാനിക്കും. ഇതോടൊപ്പം ചെറുതോണി തങ്കമണി റോഡിലേക്കുള്ള ഭാഗം കൂടി ബിഎംബിസി നിലവാരത്തിൽ പൂർത്തിയാകാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്

ജില്ലാ ആസ്ഥാനത്തെ ടൂറിസം സാദ്ധ്യതകൾ കൂടി വിനിയോഗിക്കത്തക്ക രീതിയിൽ ആകർഷകമായ ഡിസൈനിലാണ് പാലം രൂപ കല്പന ചെയ്തിട്ടുള്ളത് .തടിയംപാട് നിന്നും ഇടുക്കിയിലേക്ക് ഒരു അനായാസ പാത കൂടി തുറന്നു കിട്ടുന്നതിലൂടെ ഇടുക്കി ചെറുതോണി തടിയംപാട് റോഡിനു ഒരു ഉന്നത നിലവാരമുള്ള സമാന്തര പാത കൂടി പൂർത്തിയാക്കാൻ കഴിയുമെന്നു മന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img