കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന പരാതിയുമായി 34 കാരി. കളമശ്ശേരി സ്വദേശിയായ അനാമികയാണ് പരാതി നൽകിയത്. അനാമികയ്ക്ക് മരുന്ന് നൽകിയത് 61 കാരിയായ ലതികയുടെ എക്സ്-റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് ആരോപണം.(Negligence at government medical college Ernakulam; complaint)
നടുവേദനയും കാലുവേദനയും മൂലമാണ് അനാമിക മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. എക്സ്-റേ റിപ്പോർട്ടിൽ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞതായി അനാമിക വ്യക്തമാക്കി. എന്നാൽ വീട്ടിൽ ചെന്ന് എക്സ്റേ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്സ്റേ റിപ്പോർട്ട് അല്ല എന്ന് മനസ്സിലായതെന്ന് അനാമിക പറയുന്നു. സംഭവത്തിൽ ചികിത്സിച്ച ഡോക്ടർക്കും എക്സ്-റേ വിഭാഗത്തിനുമെതിരെയാണ് അനാമിക പരാതി നൽകിയത്.
തിരക്കിനിടയിൽ എക്സ്റേ റിപ്പോർട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായും അനാമികയുടെ പരാതിയിൽ പറയുന്നു. ആശുപത്രി സൂപ്രണ്ടിനും പോലീസിനും ആണ് പരാതി നൽകിയിരിക്കുകയാണ്. പരാതി ലഭിച്ചെന്നും വിശദമായി അന്വേഷിക്കും എന്നും ആശുപത്രി മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. കൂടാതെ ആരോഗ്യമന്ത്രിക്കും അനാമിക പരാതി നൽകിയിട്ടുണ്ട്.