News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചു, സംസാരിക്കാനും ഭക്ഷണം കഴിക്കാനും പറ്റുന്നില്ല; നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചു, സംസാരിക്കാനും ഭക്ഷണം കഴിക്കാനും പറ്റുന്നില്ല; നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി
December 6, 2024

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരം നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി. റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചുവെന്നാണ് പരാതി. നന്തിയോട്‌ പാലുവള്ളി സ്വദേശി ശില്‍പയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രി സുപ്രണ്ടിന് പരാതി നൽകിയത്.(needle broke and stuck in the tooth during root canal treatment; woman complained against government hospital)

പല്ലുവേദനയെ തുടർന്ന് ഫെബ്രുവരിയിലാണ് ശില്‍പ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത് എത്തുന്നത്. പരിശോധനയ്ക്ക് ശേഷം മാര്‍ച്ച് 22-നാണ് റൂട്ട് കനാല്‍ ചെയ്തത്. എന്നാൽ റൂട്ട് കനാലിന്റെ രണ്ടാമത്തെ സ്റ്റെപ്പ് കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷം ശില്‍പയെ ഡോക്ടര്‍ വിളിച്ചു വരുത്തുകയും മോണയില്‍ സൂചി തറച്ചു കിടക്കുന്നുണ്ടെന്നും അറിയിച്ചു. സൂചി സുരക്ഷിതമായ സ്ഥലത്താണ് ഇരിക്കുന്നതെന്നും ഭയപ്പെടാനില്ലെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്.

എന്നാൽ വീട്ടിലെത്തി അല്‍പ ദിവസങ്ങള്‍ക്ക് ശേഷം ശിൽപയ്ക്ക് കലശലായ പല്ലുവേദന ആരംഭിച്ചു. വേദനാ സംഹാരിയുടെ ബലത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. കൂടാതെ ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയാത്ത അവസ്ഥയിലാണ്. അതേസമയം സൂപ്രണ്ടിന് പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ശില്‍പ ആരോപിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് പോവാനും മറ്റ് ചികിത്സകള്‍ നടത്താനും സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ശില്‍പ പറഞ്ഞു.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News
  • Top News

എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ചു, വിവരം പുറത്തുപറയരുതെന്ന് ഭീഷണിയും; അധ്യാ...

News4media
  • Kerala
  • News
  • Top News

അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ചു; യുവതി അറസ്റ്റില്‍, സംഭവം ത...

News4media
  • Kerala
  • News
  • Top News

തിരുവനന്തപുരത്ത് ഓഡ‍ിറ്റോറിയത്തിനുള്ളിൽ നിന്ന് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം; മരിച്ചത് കാണാതായ സമീ...

News4media
  • Kerala
  • News
  • Top News

റൂട്ട് കനാൽ ചെയ്ത ഒമ്പതാം ക്ലാസുകാരിയ്ക്ക് അസഹ്യമായ വേദന, വായ എക്സ്-റേ എടുത്തു നോക്കിയപ്പോൾ കണ്ടെത്ത...

News4media
  • Kerala
  • News

സീനിയർ ഫോറസ്റ്റ് ഓഫീസർ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; പരാതിയുമായി വനിത ബീറ്റ് ഓഫീസർ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]