കഴിഞ്ഞ 10 വർഷത്തേത് ട്രെയിലർ മാത്രം; എൻഡിഎയ്ക്ക് പുതിയ പൂർണ്ണനാമം നൽകി നരേന്ദ്ര മോദി

പത്ത് വർഷകാലത്തെ എൻഡിഎയുടെ മികച്ച ഭരണം രാജ്യം കണ്ടതാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യം എൻഡിഎ ആയിരുന്നു ഇപ്പോഴും എൻഡിഎ, നാളെയും എൻഡിഎ തന്നെ ആയിരിക്കും ഇവിടെ ഭരിക്കുക എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്ര നാൾ കണ്ട ഭരണം വെറും ട്രെയിലർ മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Narendra Modi Coins NDA’s New Full Form)

എൻഡിഎ എന്ന വാക്കിന് ന്യൂ ഇന്ത്യ (പുതിയ ഇന്ത്യ), ഡെവലപ്ഡ് ഇന്ത്യ (വികസിത ഇന്ത്യ), ആസ്പിരേഷണൽ ഇന്ത്യ (പ്രത്യാശയുടെ ഇന്ത്യ) എന്നാവണം ഇനിയുള്ള അർഥമെന്നും മോദി പറഞ്ഞു. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുക എന്നതാണ് എൻഡിഎയുടെ ലക്ഷ്യം. വികസിത ഭാരതം എന്ന സ്വപ്‌നം അതിവേഗം യാഥാർത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പ്രതീക്ഷകളെ സാക്ഷാത്കരിക്കാൻ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കും. എൻ ഡി എ എന്നാൽ മുപ്പത് വർഷമായി തുടരുന്ന ജൈവികമായ ബന്ധമാണെന്നും ദേശീയ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പ് വളരെ ശക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

അതേസമയം കോൺഗ്രസിനെതിരെ നരേന്ദ്ര മോദി ആഞ്ഞടിക്കുകയും ചെയ്തു. മൂന്നാം വട്ടവും നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എൻഡിഎ നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന യോഗത്തിലാണ് മോദി കോൺഗ്രസിനെ പരിഹസിച്ചത്.

 

Read More: എൽഡിഎഫിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല; രാജ്യസഭ സീറ്റിൽ വിട്ടുവീഴ്ച ഇല്ലെന്ന് ശ്രേയാംസ്കുമാർ

Read More: ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിപ്പിക്കരുത്, അങ്ങനെ ചെയ്യുന്നവർക്കെതിരെ കേസ് കൊടുക്കും; കർശന താക്കീതുമായി ഗതാഗത മന്ത്രി

Read More: ഇന്നും മഴ കനക്കും; അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

Related Articles

Popular Categories

spot_imgspot_img