കാർട്ടൂണിസ്റ്റ് യേശുദാസൻ പുരസ്‌കാരം

കാർട്ടൂണിസ്റ്റ് യേശുദാസൻ പുരസ്‌കാരം

തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം പ്രസന്നൻ ആനിക്കാടിന്. പ്രശസ്ത കാർട്ടൂണിസ്റ്റും മുൻ കാർട്ടൂൺ അക്കാഡമി ചെയർമാനും, നാടക നടനുമാണ് പ്രസന്നൻ ആനിക്കാട്.

കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിൽ രണ്ടു പ്രധാന വേഷം ചെയ്തുവരുന്നു. കേരളത്തിലെ കാർട്ടൂൺ കലാ രംഗത്ത് നാലുപതിറ്റാണ്ടായി സജീവ സാന്നിദ്ധ്യം.

കോട്ടയം ജില്ലാ സഹകരണ ബാങ്കിൽ 34 വർഷത്തെ സേവനത്തിനു ശേഷം വായ്പാ വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജരായി വിരമിച്ചു. കൈരളി ചാനൽ ഇരുപത്തിയ്ട്ട് എപ്പിസോഡുകളിൽ സംപ്രേഷണം ചെയ്ത,നടൻ സുരേഷ് ഗോപി അവതരിപ്പിച്ച
‘ആനക്കാര്യം’ ഡോക്കുസീരിയലിന് രചന നിർവഹിച്ച്‌ ശബ്ദം പകർന്നു.

സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ‘കാർട്ടൂൺകളരി’ ഡിസി ബുക്സിന്റെ ‘ആന വര’ ഡോൺ ബുക്ക് സ് പ്രസിദ്ധീകരിച്ച ‘ആകൃതി വികൃതി ‘എന്നിവയാണ് രചനകൾ..

നിരവധി കാർട്ടൂൺ പുരസ്കാരങ്ങൾക്കർഹനായി. 2006-ലെമികച്ച ഫ്രീലാൻസ് കാര്ട്ടൂണിസ്ടിനുള്ള കെ.എസ്.പിള്ള പുരസ്കാരം,ഇന്ത്യൻ ഇൻസ്ടിട്യൂട്ട് ഓഫ് കാര്ട്ടൂണിസ്റ്റ് ബംഗലുരു ഏർപ്പെടുത്തിയ മായാ കമ്മത്ത്ദേശീയ കാർട്ടൂൺ അവാർഡ്‌

കാർട്ടൂണിസ്റ്റ് പികെ മന്ത്രിയുടെ പേരിൽ കേരള ആർട്ട്‌ അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരം,
മുതുകുളം കളിത്തട്ടിന്റെ പ്രഥമ കാര്ട്ടൂണിസ്റ്റ് കേരള വർമ അവാർഡ്‌,

മികച്ച പൊളിറ്റിക്കൽ കാര്ട്ടൂണിസ്റ്റിന് ഇന്ത്യൻ ഹ്യൂമനിസ്റ്റ്‌ നാഷണൽ ഫോറം ഏർപ്പെടുത്തിയ ബഹുമതി,എക്സൈസു വകുപ്പുമായി ചേർന്നു ലളിത കല അക്കാദമി ഏർപ്പെടുത്തിയ സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ കാർട്ടൂൺ പുരസ്ക്കാരം,

കോട്ടയം ‘ആത്മ’യുടെ ചിത്രകലാപുരസ്കാരം,ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിന്റെ പൊളിറ്റിക്കൽ കാർടൂൺ സ്പെഷ്യൽ മെൻഷൻ അവാർഡ്, കാർട്ടൂണിസ്റ്റ് നാഥൻ ഫൗണ്ടേഷൻ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

കലാകാരന്മാരുടെ സഹകരണ സംഘമായ ആർട്ടിക്സ് കേരളയുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചു വരുന്നു.

രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക അവാർഡ്.

തിരുവനന്തപുരം : മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം അയർലണ്ട് മലയാളി യായ രാജു കുന്നക്കാട്ടിന്.

കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിന്റെ രചനക്കാണ് അവാർഡ്. ഈ വർഷം രാജുവിന് ലഭിക്കുന്ന ആറാമത്തെ പുരസ്കാരമാണിത്.കഴിഞ്ഞയാഴ്ച അയർലണ്ടിലെ മൈൻഡ് ഐക്കോൺ അവാർഡും ലഭിച്ചിരുന്നു.

പി പദ്മരാജൻ പുരസ്‌കാരം ബെന്നി ആനിക്കാടിന്.

തിരുവനന്തപുരം :മികച്ച നാടക സംവിധായകന് നവ ഭാവന ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന പി പദ്മരാജൻ സ്മാരക പുരസ്‌കാരം ബെന്നി ആനിക്കാടിന് ജൂൺ 22 ന് സമ്മാനിക്കും.

കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിന്റെ സംവിധായകനാണ് ബെന്നി ആനിക്കാട്. ഈ നാടകത്തിൽ ഒരു പ്രധാന വേഷവും ബെന്നി ചെയ്യുന്നുണ്ട്.

തപാൽ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത ബെന്നിക്ക് കലാ സാംസ്‌കാരിക രംഗത്തെ പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.1988 മുതൽ പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചു വരുന്നു.

കാർട്ടൂണിസ്റ്റ് യേശുദാസൻ പുരസ്‌കാരം പ്രസന്നൻ ആനിക്കാടിന്

തിരുവനന്തപുരം:ഇന്ത്യൻ കാർട്ടൂൺ മേഖലയുടെ കുലപതിയായ കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ശിഷ്യനും ,കെജി ജോർജിൻ്റെ പഞ്ചവടിപ്പാലം , എ.ടി അബുവിൻ്റെ എൻ്റെ പൊന്നു തമ്പുരാൻ എന്നീ സിനിമകളിലൂടെയും, ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിലൂടെയും ശ്രദ്ധേയനായകാർട്ടൂണിസ്റ്റ് യേശുദാസൻ്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം പ്രസന്നൻ ആനിക്കാടിന്. പ്രശസ്ത കാർട്ടൂണിസ്റ്റും മുൻ കാർട്ടൂൺ അക്കാഡമി ചെയർമാനും, നാടക നടനുമാണ് പ്രസന്നൻ ആനിക്കാട്.

Summary:

The Navabhavana Charitable Trust Award, instituted in the name of cartoonist Yesudas, has been awarded to Prasannan Anikad, a renowned cartoonist, former Cartoon Academy chairman, and stage actor.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

Related Articles

Popular Categories

spot_imgspot_img