News4media TOP NEWS
വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ ഇടുക്കിയിൽ കർഷകന് ഭീഷണിയായി പെരുമ്പാമ്പും; ഇരവിഴുങ്ങിയ നിലയിൽ പാമ്പ് പുരയിടത്തിൽ ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ വ്യാജബോംബ് ഭീഷണിക്കാരെ, ജാഗ്രത; വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഒരുകോടി രൂപ വരെ പിഴ: യാത്രാ വിലക്കും നേരിടേണ്ടി വരും

കൺമണി അൻപോട് കാതലന് വിലയിട്ട് ഇളയരാജ; ചോദിച്ചത് രണ്ടു കോടി; മഞ്ഞുമ്മൽ ബോയ്സ് നൽകും അരക്കോടി

കൺമണി അൻപോട് കാതലന് വിലയിട്ട് ഇളയരാജ; ചോദിച്ചത് രണ്ടു കോടി; മഞ്ഞുമ്മൽ ബോയ്സ് നൽകും അരക്കോടി
August 5, 2024

കൺമണി അൻപോട്’ എന്ന ഗാനം ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് അവസാനമായതായി റിപ്പോർട്ട്.National media reports that Manjumal producers have paid compensation to Ilayaraja

മഞ്ഞുമ്മൽ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ മെയ് മാസമായിരുന്നു വക്കീൽ നോട്ടീസ് അയച്ചത്.

മഞ്ഞുമ്മൽ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തിൽ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ചർച്ചകൾക്കൊടുവിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകിയതായി സിനിമ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രം തെന്നിന്ത്യയിലാകെ തരംഗമായി പടർന്നുകയറിയത് വളരെ പെട്ടെന്നാണ്. അതിലൊരു പങ്ക് സിനിമയുടെ അവസാന ഭാഗത്തിൽ ഉപയോഗിച്ച ‘കൺമണി അൻപോട്’ എന്ന് തുടങ്ങുന്ന ഗുണയിലെ ഗാനത്തിനുണ്ട് എന്നത് വസ്തുതയാണ്.

എന്നാൽ തീർത്തും അപ്രതീക്ഷിതമായാണ് ഇതിൽ അവകാശവാദം ഉന്നയിച്ച് പ്രമുഖ സംഗീതജ്ഞൻ ഇളയരാജ രംഗത്തെത്തിയത്. ഗാനം ഉപയോഗിക്കാൻ അനുമതി വാങ്ങുകയോ അല്ലെങ്കിൽ സിനിമയിൽ നിന്ന് നീക്കം ചെയ്യുകയോ വേണമെന്നായിരുന്നു ആവശ്യം.

രജനീകാന്തും കമൽഹാസനും അടക്കം തെന്നിന്ത്യയിലെ പ്രമുഖരെല്ലാം മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിൽകണ്ട് അഭിനന്ദിക്കുകയും സിനിമ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഇളയരാജയുടെ വക്കീൽ നോട്ടീസ് വരുന്നത്.

പലവഴിക്ക് അനുനയത്തിന് ശ്രമിച്ചെങ്കിലും നേരിട്ടെത്തി കണ്ട് നടത്തിയ ചർച്ചകളിൽ രണ്ടുകോടിയാണ് പ്രതിഫലമായി ചോദിച്ചത്. പലവട്ടം നടത്തിയ ചർച്ചകൾക്കൊടുവിൽ 50 ലക്ഷത്തിനാണ് തീർപ്പാക്കിയത്.

1991ൽ റിലീസ് ചെയ്ത ‘ഗുണ’ എന്ന സിനിമക്ക് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയതാണ് ‘കൺമണി അൻപോട്’ എന്ന് തുടങ്ങുന്ന ഗാനം. ഇക്കാര്യം മഞ്ഞുമ്മൽ ബോയ്സിൻ്റെ ടൈറ്റിൽ കാർഡിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ഇത് മതിയാകില്ലെന്നും ചട്ടപ്പടി തന്നെ അനുമതി വാങ്ങണമെന്നും ആയിരുന്നു അഭിഭാഷകൻ മുഖേന ഇളയരാജ അറിയിച്ചത്. ഇതോടെ നിർമാതാക്കൾ ചെന്നൈയിലെത്തി പലവട്ടം ചർച്ചകൾ നടത്തിയാണ് സമവായത്തിലേക്ക് എത്തിച്ചത്.

അടുത്തവർഷം റിലീസ് ചെയ്യാനിരിക്കുന്ന രജനീകാന്ത് ചിത്രം ‘കൂലി’യിൽ ഇളയരാജയുടെ മറ്റൊരു ചിത്രത്തിലെ ഗാനം ഉപയോഗിക്കാനുള്ള നീക്കവും തർക്കത്തിലായിരുന്നു.

1983ലെ ‘തങ്ക മകൻ’ എന്ന ചിത്രത്തിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കൂലിയുടെ നിർമാതാക്കളായ സൺ പിക്ചേഴ്സിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

ഇതൊന്നും കൂടാതെ, 1990വരെയുള്ള ഇരുപത് വർഷക്കാലം അദ്ദേഹം സംഗീതം നൽകിയ 4500ലേറെ ഗാനങ്ങളുടെ അവകാശം സ്ഥാപിച്ചുകിട്ടാൻ വേണ്ടി നിയമപോരാട്ടത്തിലുമാണ് 81കാരനായ ഇളയരാജ.

എന്നാൽ പ്രതിഫലം കൈപ്പറ്റി ചെയ്ത ജോലിയെന്ന നിലയ്ക്ക് സംഗീതം ചെയ്തയാൾക്ക് അവകാശം അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്ന് എതിർകക്ഷികൾ വാദം ഉന്നയിച്ചു.

മികച്ച വരികളില്ലാതെ നല്ല ഗാനങ്ങളുണ്ടാകില്ല എന്നിരിക്കെ, സംഗീതത്തിന് മേൽ മാത്രം ഇളയരാജ അവകാശവാദം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ നടന്ന വാദത്തിനിടെ മദ്രാസ് ഹൈക്കോടതിയും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.

Related Articles
News4media
  • India
  • News

ലോക്കൽ ട്രയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ പരിപൂർണ നഗ്നനായി യുവാവിൻറെ യാത്ര; വൈറൽ വീഡിയോ കാണാം

News4media
  • Kerala
  • News

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു; ഓട്ടോക്കൂലി ചോദിച്ചപ്പോൾ കൊടുത്തത് അടി; ...

News4media
  • Kerala
  • News

ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു

News4media
  • Kerala
  • News
  • Top News

വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി

News4media
  • News4 Special
  • Top News

18.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News4 Special
  • Top News

ഒരു ആന കുത്താൻ വന്നാൽ എന്തുചെയ്യും ? വന്യമൃഗങ്ങളുടെ മുന്നിലകപ്പെട്ടാൽ ജീവൻ രക്ഷിക്കാൻ ഇക്കാര്യങ്ങൾ ന...

News4media
  • Kerala
  • News
  • News4 Special

ജാ​തിക്ക ചോദിക്കരുത്, തരാനില്ല; പത്രിക്കും പരിപ്പിനും നല്ല വിലയുണ്ട്, പക്ഷെ… വേനലിൽ കൊഴിഞ്ഞത് ജാതിക്...

News4media
  • Entertainment
  • News

ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്‌ക്കാറില്ല;വിവാദങ്ങളുടെ ആവശ്യമില്ല, പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന...

News4media
  • Entertainment

ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങൾ പിന...

News4media
  • India
  • News
  • Top News

ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറി ഇളയരാജ; തടഞ്ഞ്, തിരിച്ചിറക്കി ക്ഷേത്രം ഭാരവാഹികൾ: പ്രവേശിച്ച...

© Copyright News4media 2024. Designed and Developed by Horizon Digital