കൊല്‍ക്കത്തയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 2012 പാര്‍ക് സ്ട്രീറ്റ് കേസിലെ പ്രതിക്കെതിരെ കേസ്
കൊൽക്കത്ത: കൊൽക്കത്തയിലെ ഹയാത്ത് റീജൻസി ഹോട്ടലിനുള്ളില്‍ “പ്ലേ ബോയ്” നൈറ്റ് ക്ലബില്‍ സ്ത്രീയെ ലൈംഗികാതിക്രമത്തിനും മർദനത്തിനും ഇരയാക്കി.
ഞായറാഴ്ച പുലർച്ചെ 4 മുതൽ 5 മണിവരെ നടന്ന സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വിജയ് വീണ്ടും രാഷ്ട്രീയ വേദിയിൽ; കരൂർ ദുരന്തത്തിന് പിന്നാലെ സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം
2012 പാർക് സ്ട്രീറ്റ് ബലാത്സംഗക്കേസിലെ പ്രതിയും ഉൾപ്പെട്ടു
2012-ലെ പ്രസിദ്ധമായ പാർക് സ്ട്രീറ്റ് കൂട്ടബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയ നാസിർ ഖാൻ ഉൾപ്പെടെ രണ്ട് പേരെയാണ് പ്രതികളായി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മറ്റൊരാൾ നാസിറിന്റെ ബന്ധുവായ ജുനൈദ് ഖാൻ ആണെന്ന് പോലീസ് അറിയിച്ചു.
യുവതിയും കുടുംബവും നേരിട്ട ആക്രമണം
ഞായറാഴ്ച രാത്രി സമയം ഭർത്താവിനും സഹോദരനും സുഹൃത്തുക്കൾക്കുമൊത്ത് ക്ലബിൽ എത്തിയ യുവതിയോട് പ്രതികൾ വാക്കുതർക്കം തുടങ്ങി.
തർക്കം കൈയ്യാങ്കളിയിലേക്കും മർദനത്തിലേക്കും നീങ്ങുകയായിരുന്നു. യുവതിയെ സംരക്ഷിക്കാൻ ശ്രമിച്ച സഹോദരനെ ബിയർ കുപ്പി കൊണ്ട് അടിച്ചുവീഴ്ത്തിയെന്ന് പരാതിയില്‍ പറയുന്നു.
തുടർന്ന് പ്രതികൾ ഹോട്ടലിന്റെ വാതിലുകൾ പൂട്ടി യുവതിയെ തടഞ്ഞുവെച്ചുവെന്നും കൂടുതൽ ആളുകളെ വിളിച്ചുവരുത്തി ആക്രമിച്ചതായും ആരോപിക്കുന്നു.
സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ തെളിവുകളും അന്വേഷണത്തിൽ
യുവതി സമർപ്പിച്ച പരാതിയിൽ വൈദ്യപരിശോധനാ ഫലവും സിസിടിവി ദൃശ്യങ്ങളുമുള്‍പ്പെട്ടിട്ടുണ്ട്
ക്ലബ്ബിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ കൂടുതൽ തെളിവുകൾ നൽകുമെന്നാണ് പോലീസിന്റെ സൂചന. ബിധാൻനഗർ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary:
A shocking incident occurred at Kolkata’s Hyatt Regency’s “Play Boy” nightclub, where a woman was allegedly assaulted and sexually harassed. Police have filed a case against Nasir Khan, a convict from the 2012 Park Street gang rape case, and his relative Junaid Khan. On Sunday night, while the woman was at a club with her husband, brother, and friends, the accused started an argument with her. The dispute escalated into a physical altercation and assault. According to the complaint, the brother, who tried to protect the young woman, was struck down with a beer bottle. The accused allegedly locked the doors and called more men to assault her. The complaint includes medical reports and CCTV footage, and Bidhannagar South Police are investigating the case.









