നിലവിൽ ബഹിരാകാശ നിലയത്തിലുള്ളവരുടെ എണ്ണം 11 ആയി; സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാൻ സ്‌പേസ് എക്‌സ് ക്രൂ9 ബഹിരാകാശ നിലയത്തിലെത്തി

വാഷിംഗ്ടൺ: സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 ബഹിരാകാശ നിലയത്തിലെത്തി.NASA’s SpaceX Crew 9 has arrived at the space station

ശനിയാഴ്ചയാണ് നാസയുടെ നിക്ക് ഹേഗിനെയും റഷ്യൻ ബഹിരാകാശയാത്രികനായ അലക്‌സാണ്ടർ ഗോർബുനോവിനെയും വഹിച്ചുകൊണ്ട് പേടകം വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കേപ് കനവെറൽ സ്റ്റേഷനിലെ എസ്എൽസി-40 ൽ നിന്നാണ് വിക്ഷേപണം നടന്നത്.

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സുനിതയേയും ബുച്ച് വിൽമോറിനേയും തിരികെ എത്തിക്കാനുള്ള പദ്ധതികൾ തയ്യാറാകുന്നത്.

പ്രാദേശികസമയം രാത്രി 7.04നാണ് ഇരുവരും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്. സുനിത വില്യംസിന്റെ നേതൃത്വത്തിൽ ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 72 ക്രൂ നിക് ഹേഗിനേയും അലക്‌സാണ്ടറിനേയും സ്വാഗതം ചെയ്തു. നിലവിൽ ബഹിരാകാശ നിലയത്തിലുള്ളവരുടെ എണ്ണം 11 ആയി ഉയർന്നിട്ടുണ്ട്.

ഇതിൽ ക്രൂ-8 അംഗങ്ങളായ ഡൊമിനിക്, ബരറ്റ്, എപ്‌സ്, ഗ്രെബെൻകിൻ എന്നിവർ ഒക്ടോബർ ആദ്യം ഭൂമിയിലേക്ക് മടങ്ങും. സ്റ്റാർലൈനർ പേടകത്തിലെ തകരാർ കാരണമാണ് ഇവരുടെ മടക്കയാത്രയും നീണ്ടത്.

നാല് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന പേടകത്തിലാണ് നിക്കും അലക്‌സാണ്ടറും യാത്ര ചെയ്തത്. മടക്കയാത്രയിൽ സുനിതയയേും ബുച്ച് വിൽമോറിനേയും കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് രണ്ട് സീറ്റുകൾ ഒഴിച്ചിട്ടത്.

ഫെബ്രുവരിയിലായിരിക്കും നാല് പേരും തിരികെ ഭൂമിയിലേക്ക് മടങ്ങുന്നത്. ജൂൺ മാസത്തിലാണ് 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി സുനിതയും ബുച്ചും യാത്ര തിരിക്കുന്നത്.

എന്നാൽ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകൾ മൂലം ഇരുവരും ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു. സാങ്കേതിക തകരാറും ഹീലിയം ചോർച്ചയും പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ യാത്രികരുടെ സുരക്ഷിതത്വം പരിഗണിച്ച് യാത്രക്കാരില്ലാതെ പേടകം ഭൂമിയിലേക്ക് തിരികെ മടങ്ങുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img