നാസയുടെ ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി കണ്ടെത്തി. ഭീമൻ ഗ്രഹമാണ് ഇപ്പോൾ കണ്ടെത്തിയതിൽ ഒന്ന്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാൾ വലിയ ഗ്രഹമാണ് കണ്ടെത്തിയത്. TOI-198 b, TOI-2095 b, TOI-2095 c , TOI-4860 എന്നിവയാണ് മറ്റ് ഗ്രഹങ്ങൾ. (NASA has discovered six more planets outside the solar system)
സൂര്യനേക്കാൾ 40 മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. HD 36384 b എന്നാണ് ഈ ഗ്രഹത്തിന് നൽകിയ പേര്. മറ്റൊരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തിൽപ്പെട്ടതാണ്. ഈ ഗ്രഹത്തിന്റെ രൂപീകരണം ഇനിയും പൂർത്തിയായിട്ടില്ല. പ്രപഞ്ചത്തിൽ ഗ്രഹങ്ങൾ രൂപം കൊള്ളുന്നത്മ എന്ന് മനസ്സിലാക്കാൻ ഈ പ്രോട്ടോപ്ലാനറ്റിനെ പഠിച്ചാൽ മതിയാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
31 വർഷം മുമ്പാണ് 1992-ൽ, PSR B1257+12 എന്ന പൾസറിനെ പരിക്രമണം ചെയ്യുന്ന ഇരട്ട ഗ്രഹങ്ങളായ പോൾട്ടർജിസ്റ്റ്, ഫോബെറ്റർ എന്നിവയാണ് ആദ്യമായി കണ്ടെത്തിയ എക്സോപ്ലാനറ്റുകൾ. 2022 മാർച്ചോടെ കണ്ടെത്തിയ എക്സോപ്ലാനറ്റുകളുടെ എണ്ണം 5,000 കവിഞ്ഞു. ഇപ്പോഴത്തെ കണ്ടുപിടുത്തതോടെ, സൗരയൂധത്തിന് പുറത്ത് മനുഷ്യന് അറിവാകുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി.