web analytics

നാസയുടേയും റഷ്യയുടേയും ഉപഗ്രഹങ്ങൾ നേർക്കുനേർ; 10 മീറ്റർ അടുത്തെത്തിയെങ്കിലും  കൂട്ടിയിടി ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം; ഭൂമിക്ക് ഭീഷണി ഉയർത്തിയ അപകടം ഒഴിവായത് തലനാരിഴക്ക്

വാഷിങ്ടൺ: ബഹിരാകാശത്ത് രണ്ട് ഉപ​ഗ്രഹങ്ങൾ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവായത് തലനാരിഴക്ക്. പ്രവർത്തനം നിലച്ച റഷ്യയുടെ കോസ്മോസ് 2221, നാസയുടെ നിരീക്ഷണ ഉപ​ഗ്രഹമായ ടൈ‍‍ഡിനടുത്തേക്ക് എത്തിയത്ഫെബ്രുവരി 28നായിരുന്നു. ഉപഗ്രഹങ്ങളുടെ ദിശ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ കൂട്ടിയിടി സാധ്യതയുണ്ടായിരുന്നു.  രണ്ട് ഉപ​ഗ്രഹങ്ങളും ഏകദേശം 10 മീറ്റർ മാത്രം അടുത്തെത്തിയെങ്കിലും ഭാ​ഗ്യവശാൽ കൂട്ടിയിടിച്ചില്ല. കൂട്ടിയിടിച്ചിരുന്നെങ്കിൽ വലിയ അപകടം നടക്കുമായിരുന്നുവെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെട്ടത്. കൂട്ടിയിടി നടന്നിരുന്നെങ്കിൽ അവശിഷ്ടങ്ങൾ അതിവേ​ഗതയിൽ ഭൂമിയിലേക്ക് പതിക്കാൻ സാധ്യതയുണ്ടായിരുന്നു.  മണിക്കൂറിൽ 16093 കിമീ വേ​ഗതയിലാണ് അവശിഷ്ടങ്ങൾ തെറിച്ചെത്തുക.

അതോടൊപ്പം മറ്റ് ഉപ​ഗ്രഹങ്ങളിൽ അവശിഷ്ടം ഇടിച്ച് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നെന്ന് നാസ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പാം മെൽറോയ് പറഞ്ഞു. അമേരിക്കയിലെ കൊളറാഡോയിൽ നടന്ന സെമിനാറിലായിരുന്നു സംഭവങ്ങൾ വെളിപ്പെടുത്തിയത്. ഭൂമിക്ക് ചുറ്റം ഭ്രമണം ചെയ്യുന്ന ഉപ​ഗ്രഹങ്ങളെ നിയന്ത്രിക്കാനും അവയുടെ ഭ്രമണപഥം ശുചീകരിക്കാനുമുള്ള പദ്ധതിയും നാസ അവതരിപ്പിച്ചു. പതിനായിരത്തിലേറെ ഉപ​ഗ്രഹങ്ങളാണ് ഭൂമിക്ക് ചുറ്റും കറങ്ങുന്നത്. 2019ന് ശേഷമാണ് ഉപ​ഗ്രഹങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായത്. കാലാവധി കഴിഞ്ഞ ഉപ​ഗ്രഹങ്ങൾ മറ്റുള്ളവക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img