web analytics

നന്ദൻകോട് കൂട്ടക്കൊലപാതകം; പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധിയിൽ വാദം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി. കേദലിനെതിരെ പോലീസ് ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു.

മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ ജിൻസൺ രാജ കൊലപ്പെടുത്തിയത്. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്.

മെയ് എട്ടിന് പറയാനിരുന്ന വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ പ്രതിയുടെ ശിക്ഷാവിധിയിൽ വാദം നാളെ കോടതി കേൾക്കും. 2017 ഏപ്രിൽ അഞ്ചിനാണ് കേരളത്തെ നടുക്കിയ കൂട്ടകൊലപാതകം നടന്നത്.

തലസ്ഥാന നഗരമധ്യത്തിൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്തുള്ള വീട്ടിലാണ് കൊലപതകങ്ങൾ നടന്നത്. കേഡലിന്റെ അച്ഛൻ, അമ്മ, സഹോദരി, അകന്ന ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്.

ഓൺലൈനിലൂടെ വാങ്ങിയ മഴു ഉപയോഗിച്ച് നാല് പേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം അച്ഛന്റെയും അമ്മയുടെയും സഹോദരിടെയും മൃതദേഹം കത്തിച്ചു.

ആസ്ട്രൽ പ്രൊജക്ഷന് വേണ്ടിയായിരുന്നു കൊലപാതകം എന്ന ജിൻസന്റെ വെളിപ്പെടുത്തൽ വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന വിചിത്രകാരണത്തിന് മാതാപിതാക്കളും സഹോദരിയും അടക്കം നാല് പേരെയാണ് ഇയാൾ കൊന്നത്.

കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേദലിനെ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

Other news

പൂവരണി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു; ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു

പാലാ: വേനൽചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്ക് ആശ്വാസമേകി പൂവരണി ഗവൺമെന്റ്...

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജി സുധാകരൻ; ‘പാർട്ടി സ്ഥാനാർഥിക്കെതിരെ അല്ല, അഴിമതിക്കെതിരെയാണ് പോരാട്ടം’

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജി സുധാകരൻ; ‘പാർട്ടി സ്ഥാനാർഥിക്കെതിരെ അല്ല, അഴിമതിക്കെതിരെയാണ്...

എൽപിജി ക്ഷാമം; സ്‌കൂളുകളിൽ വീണ്ടും വിറക് അടുപ്പ്, ഉച്ചഭക്ഷണം മുടങ്ങില്ല

എൽപിജി ക്ഷാമം; സ്‌കൂളുകളിൽ വീണ്ടും വിറക് അടുപ്പ്, ഉച്ചഭക്ഷണം മുടങ്ങില്ല തിരുവനന്തപുരം: സംസ്ഥാനത്ത്...

സൈബർനെറ്റ് വഴി ഇനി ഇപിഎഫ് പേയ്മെന്റ്; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സേവനം

സൈബർനെറ്റ് വഴി ഇനി ഇപിഎഫ് പേയ്മെന്റ്; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ: പുതുമുഖങ്ങൾക്കും അപ്രതീക്ഷിത മാറ്റങ്ങൾക്കും സാധ്യത

ന്യൂഡല്‍ഹി: കേരളം ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക്. സ്ഥാനാര്‍ത്ഥി...

ജി സുധാകരന്‍ നിയമസഭയില്‍ വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻമന്ത്രി ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്...

Related Articles

Popular Categories

spot_imgspot_img