നാമജപ ഘോഷയാത്ര: കേസ് എഴുതിത്തള്ളാന്‍ നീക്കം

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു എന്‍എസ്എസ് തിരുവനന്തപുരത്തു നടത്തിയ നാമജപ ഘോഷയാത്രയ്ക്ക് എതിരെ എടുത്ത കേസ് എഴുതിത്തള്ളാന്‍ നീക്കം. എന്‍എസ്എസ് നടത്തിയ ജാഥയ്ക്കു ഗൂഢലക്ഷ്യമില്ലെന്നു റിപ്പോര്‍ട്ട് നല്‍കാനാണു നീക്കം. നിയമോപദേശത്തിനു ശേഷമായിരിക്കും പൊലീസിന്റെ തുടര്‍നടപടി.

ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു ഓഗസ്റ്റ് രണ്ടിനാണ് എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ തലസ്ഥാനത്തു നാമജപഘോഷയാത്ര നടത്തിയത്. പാളയം ഗണപതിക്ഷേത്രത്തിനു മുന്നില്‍നിന്നു പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു മുന്നിലേക്കായിരുന്നു നാമജപയാത്ര. തിരുവനന്തപുരം താലൂക്ക് യൂണിയനിലെ 175 കരയോഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണു പങ്കെടുത്തത്.

തുടര്‍ന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാറിനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. യാത്രയ്ക്കു മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല, പൊലീസ് നിര്‍ദേശം ലംഘിച്ച് അന്യായമായി സംഘം ചേര്‍ന്നു, അനുമതിയില്ലാതെ മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കി എന്നിങ്ങനെയായിരുന്നു കന്റോണ്‍മെന്റ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്ന കുറ്റങ്ങള്‍.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

അസഹനീയമായ വയറുവേദന, ഗ്യാസെന്ന് കരുതി! 20 കാരിയുടെ വയറ്റിൽ കണ്ടെത്തിയത് 7.1 കിലോയുള്ള മുഴ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് 20 കാരിയുടെ വയറ്റിൽ നിന്നും അണ്ഡാശയ...

അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ...

സ്വർണക്കടത്ത് കേസ്; അന്വേഷണം നടി രന്യ റാവുവിന്റെ വളർത്തച്ഛനായ ഡിജിപിയിലേക്കും

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു പിടിയിലായ സംഭവത്തിൽ നടിയുടെ...

ഒടുവിൽ മഴയെത്തി…. കോട്ടയത്ത്‌ കിടിലൻ മഴ ! അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ എത്തും

ഒടുവിൽ കടുത്ത വേനലിന് തണുപ്പേകാൻ മഴയെത്തി. കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ്...

സംസ്ഥാനത്ത് അപകട പരമ്പര; രണ്ടു മരണം

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!