കോട്ടയം: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഹൊറൈസണ്‍ മോട്ടോഴ്സും സി.എം എംഎസ് കോളജും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ മുദ്രാവാക്യവുമായി മിനി മാരത്തണ്‍ സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. മാതാ ഹോസ്പിറ്റലിന് സമീപം ഹൊറൈസണ്‍ മോട്ടോഴ്സില്‍ നിന്നും ആരംഭിച്ച മാരത്തണ്‍ സി.എം.എസ്. കോളജില്‍ സമാപിച്ചു. മാരത്തണ്‍ ഹൊറൈസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷാജി കണ്ണിക്കാട്ടും എം.ഡി. എബിന്‍ കണ്ണിക്കാട്ടും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഇതോടനുബന്ധിച്ച് ഹൊറൈസണ്‍ മോട്ടോഴ്സില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ചങ്ങനാശേരി സി.ഐ. റിച്ചാര്‍ഡ് വര്‍ഗീസ് പതാക ഉയര്‍ത്തി. വിദേശത്തു നിന്നും കര്‍ണാടകത്തില്‍ നിന്നും നിരവധി മത്സാരാര്‍ത്ഥികളാണ് മാരത്തണില്‍ പങ്കെടുത്തത്.
പുരുഷ വിഭാഗത്തില്‍ ആനന്ദ് കൃഷ്ണന്‍ കെ. ഒന്നാം സ്ഥാനവും കെനിയില്‍ നിന്നുള്ള സൈമണ്‍ കിപല്‍ഗാട്ട് രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ റീബാ അന്ന ജോര്‍ജ് ഒന്നാം സ്ഥാനവും സ്വേതാ കെ. രണ്ടാം സ്ഥാനവും അഞ്ജു മുരുകന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അമ്പതു വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ദാസന്‍ നായര്‍ കെ.എസ്. ഒന്നാം സ്ഥാനവും ടിറ്റി ജോണ്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് സി.എം.എസ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് ജോഷ്വാ, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, ഹൊറൈസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷാജി കണ്ണിക്കാട്ട്, എം.ഡി. എബിന്‍ കണ്ണിക്കാട്ട്, ഡയറക്ടര്‍ ഡിമ്പിള്‍ കണ്ണിക്കാട്ട് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.