കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. പുരസ്‌കാര നിര്‍ണയത്തില്‍ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിര്‍മ്മാതാവ് പരാതിയുമായി വന്നിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
താന്‍ സ്വജനപക്ഷപാതത്തിന്റെ ഇരയാണ്. ഈ വസ്തുത പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി വന്നത്. സാഹചര്യവും നിയമവും സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ലെന്നും ലിജീഷ് മുള്ളേഴത്ത് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്നും സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം. ഇതിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 11നാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയത്. പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. അവാര്‍ഡ് നിര്‍ണയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടിട്ടുണ്ടെന്നുമാണ് ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് ആരോപിച്ചത്. രഞ്ജിത്ത് ആ സ്ഥാനത്തിരുന്നുകൊണ്ട് ജൂറിയംഗങ്ങളെ സ്വാധീനിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍, ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. തുടര്‍ന്നാണ് ലിജീഷ് അപ്പീലുമായി കോടതിയെ സമീപിച്ചത്.
താന്‍ സ്വജനപക്ഷപാതത്തിന്റെ ഇരയാണ്. ഈ വസ്തുത പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി വന്നത്. സാഹചര്യവും നിയമവും സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ലെന്നും ലിജീഷ് മുള്ളേഴത്ത് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്നും സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം. ഇതിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കടുത്ത വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംവിധായകന്‍ വിനയനാണ് ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്. പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണ് വിനയന്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജൂറി അംഗങ്ങളായ രണ്ടുപേരുടെ ശബ്ദരേഖ വിനയന്‍ പുറത്തുവിട്ടിരുന്നു. സംസ്ഥാന പുരസ്‌കാര നിര്‍ണയ പാനലിലെ ജൂറിയായിരുന്ന ജെന്‍സി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവരുടെ ശബ്ദരേഖയാണ് സംവിധായകന്‍ പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് ലിജീഷ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.