അബുദാബി: പ്രവാസിയെ തേടി ഭാഗ്യദേവതയെത്തി. യുഎഇയിൽ ഇലക്ട്രീഷ്യനായ ആന്ധ്രപ്രദേശ് ഗൊല്ലപള്ളി സ്വദേശി നാഗേന്ദ്രം ബൊരുഗഡയാണ് കോടിപതിയായത്. നാഷനൽ ബോണ്ട് നറുക്കെടുപ്പിലാണ് അദ്ദേഹത്തിന് 10 ലക്ഷം ദിർഹം( 2.27 കോടി രൂപ) സമ്മാനമായി ലഭിച്ചത്. മാസം തോറും 100 ദിർഹം (2,272 രൂപ) വീതം നാഷനൽ ബോണ്ടിൽ നിക്ഷേപിച്ചുവരുന്നതിനിടെയാണ് നാഗേന്ദ്രം ബൊരുഗഡയെ തേടി കോടികൾ എത്തിയത്.Nagendram Borugada, an electrician from Gollapally, Andhra Pradesh, became a crorepati.
നാൽപ്പത്താറുകാരനായ നാഗേന്ദ്രം ബൊരുഗഡ ഇലക്ട്രീഷ്യനാണ്. 2017ലാണ് അദ്ദേഹം യു എ ഇയിലെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ് അദ്ദേഹം. പതിനെട്ടുകാരിയായ മകളുടെയും പതിനാലുകാരനായ മകന്റെയും ശോഭനഭാവിക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്തു. 2019തൊട്ട് കിട്ടുന്ന ശമ്പളത്തിൽ നിന്ന് മാസം 100 ദിർഹം നാഷണൽ ബോണ്ടിൽ നിക്ഷേപിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് രണ്ട് കോടി രൂപ തേടിയെത്തിയത്. ഇത് ശരിക്കും അപ്രതീക്ഷിതമാണെന്നാണ് ഈ നാൽപ്പത്തിയാറുകാരൻ പറയുന്നത്.
എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനും എന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിനുമാണ് ഞാൻ യുഎഇയിൽ വന്നത്. ഈ സമ്മാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. മക്കളുടെ ഭാവി സുരക്ഷിതമാക്കാനും എന്റെ അഭിലാഷങ്ങൾ നിറവേറ്റാനും നാഷണൽ ബോണ്ടുകൾ എനിക്ക് അവസരം നൽകി,’ ബോറുഗദ്ദ പറഞ്ഞു. നാഷണൽ ബോണ്ട് നറുക്കെടുപ്പ് വഴി ഇതിനുമുമ്പും കോടീശ്വരന്മാരായവർ ഉണ്ട്.