ലോക് സഭ തിരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്റര്‍

ലോക് സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മിത്ത് വേഴ്‌സസ് റിയാലിറ്റി വെബ്സൈറ്റ് സജ്ജമാക്കിയത്.

തിരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മിഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

mythvsreality.eci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തിരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്സൈറ്റിലുണ്ട്.

ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതകള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്ഡേറ്റ് ചെയ്താണ് വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Read also:ബോൺവിറ്റയ്ക്ക് പിന്നാലെ സെറിലാക്കിലും അമിത അളവിൽ പഞ്ചസാരയുടെ സാന്നിധ്യം; നെസ്‌ലെക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രം

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ മലയാളികൾക്ക് സുപരിചിതമായ നടിയാണ് ഷീലു എബ്രഹാം. നിർമാതാവ് കൂടിയായ...

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം ഇടുക്കി: മറുനാടൻ മലയാളി ഉടമ...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആഗസ്റ്റ്...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

Related Articles

Popular Categories

spot_imgspot_img