web analytics

എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ എം.വി.ഡി. കർശന നടപടി; റോഡ് റോളർ കൊണ്ട് നശിപ്പിക്കൽ ദൃശ്യങ്ങൾ വൈറൽ

എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ എം.വി.ഡി. കർശന നടപടി

കൊച്ചി: ഗതാഗത നിയമം ലംഘിച്ച് എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (MVD) ശക്തമായ നടപടിയുമായി രംഗത്ത്.

അന്തർ സംസ്ഥാന ബസുകൾ അടക്കം നിരവധി വാഹനങ്ങളിലാണ് എയർഹോൺ ഘടിപ്പിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ തന്നെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ എംവിഡി ഉദ്യോഗസ്ഥർ വ്യാപകമായി പരിശോധന നടത്തി.

പരിശോധനയിൽ എയർഹോൺ ഘടിപ്പിച്ച നിരവധി ബസുകളും സ്വകാര്യ വാഹനങ്ങളും കണ്ടെത്തിയതോടെ അവ ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം നൽകി.

പിടിച്ചെടുത്ത എയർഹോൺ റോഡ് റോളർ ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഈ നടപടികൾക്ക് നേതൃത്വം നൽകിയത് ഗതാഗത വകുപ്പ് മന്ത്രിയായ കെ.ബി. ഗണേഷ്‌കുമാറിന്റെ നേരിട്ടുള്ള നിർദേശത്തെ തുടർന്നാണ്.

തൃശൂരിൽ സുരേഷ് ​ഗോപി റോഡ് ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം തകർത്തനിലയിൽ; തകർത്ത് മുകളിൽ പുഷ്പചക്രം വച്ച നിലയിൽ; പ്രതിഷേധം

മന്ത്രിയുടെ നിർദേശപ്രകാരം, എയർഹോൺ പിടിച്ചെടുക്കലിനൊപ്പം അവ റോഡ് റോളർ ഉപയോഗിച്ച് പൊളിച്ച് നശിപ്പിക്കുന്നതും പൊതുവിൽ പ്രദർശിപ്പിക്കണമെന്നും എംവിഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ എം.വി.ഡി. കർശന നടപടി

ഇതിന്റെ ഭാഗമായി കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ ഈ ദൃശ്യങ്ങൾ മാധ്യമങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.

എയർഹോൺ നിരോധനം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ സംസ്ഥാനമൊട്ടാകെ പരിശോധന വ്യാപിപ്പിക്കാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്തെ മറ്റു ജില്ലകളിൽ സമാനമായി വൻതോതിൽ എയർഹോൺ പിടിച്ചെടുത്തിരുന്നു.

പരിശോധന തുടരുന്ന സാഹചര്യത്തിൽ, നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ശബ്ദ മലിനീകരണത്തിനെതിരെ സംസ്ഥാനത്ത് ഈ നീക്കം ഒരു മാതൃകാ നടപടിയായി മാറിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img