മലപ്പുറം: രോഗിയും വയോധികയുമായ സ്ത്രീയെ പാതി വഴിയില്‍ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. മലപ്പുറം പെരിന്തല്‍മണ്ണിയിലാണ് സംഭവം. സ്ത്രീയുടെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു.(MVD take action against auto driver)
അങ്ങാടിപ്പുറം സ്വദേശി ശാന്തയെ ആണ് ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടത്. ഇക്കഴിഞ്ഞ തിങ്കാഴ്ച നടന്ന സംഭവത്തില്‍ ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്.ഡ്രൈവര്‍ പെരിന്തലമണ്ണ കക്കൂത്ത് സ്വദേശി രമേശനെതിരെയാണ് നടപടിയെടുത്തത്. രമേശന്‍റെ ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍റ് ചെയ്തു. ഇതിനുപുറമെ അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കണം. മൂവായിരം രൂപ പിഴ അടക്കാനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബ്ലോക്കാണ് പോകാൻ പറ്റില്ലെന്ന് പറഞ്ഞാണ് ഇറക്കി വിട്ടതെന്ന് ശാന്ത പറഞ്ഞു. നല്ല ചാര്‍ജ് ആകുമെന്ന് പറഞ്ഞാണ് കയറിയതെന്നും എന്നാല്‍, പിന്നീട് വഴിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നും ശാന്തയുടെ മകള്‍ പറഞ്ഞു. തിരിച്ച് ഓട്ടോ സ്റ്റാന്‍ഡില്‍ കൊണ്ടുവിടാൻ പോലും തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു.
Read Also: ഇനി ഹൗസ് സർജൻമാർക്ക് ജോലിക്കൊപ്പം വിശ്രമവും; പ്രത്യേക നിർദേശം ഇങ്ങനെ
Read Also: ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്; പരിശോധനയിൽ കണ്ടെത്തിയത് 5കിലോ കഞ്ചാവ്
Read Also: അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു; ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കില്ല