web analytics

ഇനി ഹൗസ് സർജൻമാർക്ക് ജോലിക്കൊപ്പം വിശ്രമവും; പ്രത്യേക നിർദേശം ഇങ്ങനെ

കോഴിക്കോട്: മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻമാരുടെ ജോലി സമയം ക്രമീകരിക്കുമ്പോൾ വിശ്രമം കൂടി അനുവദിക്കണമെന്ന് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ. ഹൗസ് സർജൻമാരുടെ ആവശ്യങ്ങളും പരാതികളും കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമുള്ള സംവിധാനങ്ങൾ എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും ഫലപ്രദമായി നടപ്പിലാക്കാൻ പ്രിൻസിപ്പൽ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.(House surgeons will now have rest along with work)

കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് 2022 ജൂൺ 6 ന് പാസാക്കിയ ഉത്തരവ് നടപ്പിലാക്കാനാണ് സർക്കാർ നിർദ്ദേശം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓർത്തോ പോലുള്ള വകുപ്പുകളിൽ ഇപ്പോഴും 30 മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്ന പരാതി ഗൗരവമായി പരിശോധിച്ച് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

കമ്മീഷന്റെ 2022 ലെ ഉത്തരവ് കൃത്യമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനന്ദു ആണ് പരാതി നൽകിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൃത്യമായ വർക്കിംഗ് മാന്വൽ ഇല്ലെന്നും അക്കാദമിക് മികവ് നേടുന്നതിന് പകരം മറ്റ് ജോലികളാണ് ചെയ്യിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

Read Also: ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പോലും മലയാളം വായിക്കാനറിയില്ല; സ്‌കൂളുകളിൽ പരിശോധന ശക്തമാക്കി വിദ്യാഭ്യാസവകുപ്പ്; മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് നിർദശം

Read Also: ആഞ്ഞുവലിക്കാർ തീരെ ഇല്ലാതായി; പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിന് 25 വർഷം; ആ വിധിയിൽ ഹാപ്പിയാണ് മോനമ്മയും വീട്ടമ്മമാരും

Read Also: ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്; പരിശോധനയിൽ കണ്ടെത്തിയത് 5കിലോ കഞ്ചാവ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img