തിരുവനന്തപുരം: അമിതഭാരം കയറ്റിയതിന് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. പാസഞ്ചർ ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശിവപ്രസാദിനാണ് പിഴ ചുമത്തിയത്. വീട്ടിലേക്കുള്ള ബോക്സ് ആണ് ശിവപ്രസാദ് ഓട്ടോയിൽ കൊണ്ടുപോയത്.(MVD fined Rs 20,000 for overloading in Thiruvananthapuram)
എന്നാൽ വാഹനത്തിന്റെ രൂപമാറ്റം വരുത്തുന്ന രീതിയിൽ ലോഡ് കയറ്റിയതിനാണ് പിഴ ചുമത്തിയതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. ഇക്കഴിഞ്ഞ 18 ന് പൊലീസുകാരൻ ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്ന് ശിവപ്രസാദ് പ്രതികരിച്ചു. പിഴ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവപ്രസാദ് മോട്ടോർ വാഹന വകുപ്പിനു പരാതി നൽകിയിട്ടുണ്ട്.
വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യത്വപരമായ സമീപനം ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്കുമാർ നേരത്തേ പറഞ്ഞിരുന്നു.