വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയും ഭാഗമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസില്‍ 18 പ്രതികളെയും അറസ്റ്റ് ചെയ്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്. വളരെ വേഗം അയാളെയും അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമ്പസുകളില്‍ ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. മുഖം നോക്കാതെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി ആദ്യം മുതല്‍ സ്വീകരിച്ച നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നേതാക്കളെ പോലും ഉറപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ബിജെപിയായി മാറുകയാണ്. ഇടുക്കിയിലെ സിപിഐഎം നേതാവ് എസ് രാജേന്ദ്രനെതിരെ സ്വീകരിച്ച നടപടി പൂര്‍ത്തിയായാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സഹകരിച്ച് പ്രവര്‍ത്തിക്കും. ഒഴിവാക്കി നിര്‍ത്താനല്ല ഉദ്ദേശിക്കുന്നത്. ഗോവിന്ദൻ പറഞ്ഞു.
