കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി. വഞ്ചിയൂരിൽ റോഡ് അടച്ചുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരായ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. എം.വി.ഗോവിന്ദന്റെ അപേക്ഷ അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.(MV Govindan receives High Court relief in contempt of court case)
ഫെബ്രുവരി 12ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹാജരാകണമെന്നു കോടതി നിർദേശിച്ചു. അതേസമയം, കോടതിയലക്ഷ്യ ഹർജിയിൽ മറ്റു രാഷ്ട്രീയ നേതാക്കള്‍ പത്താം തീയതി തന്നെ ഹാജരാകണം എന്ന് കോടതി വ്യക്തമാക്കി. സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനം നടക്കുന്നതിനാൽ പത്താം തീയതി നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് എം.വി.ഗോവിന്ദൻ കോടതിയെ അറിയിക്കുകയായിരുന്നു.