മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങളുടെ അപ്പീൽ തള്ളി
വയനാട് ∙ മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരൻമാർക്ക് കനത്ത തിരിച്ചടി. തടികൾ കണ്ടുകെട്ടിയ വനംവകുപ്പ് നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ വയനാട് അഡീഷനൽ ജില്ലാ കോടതി തള്ളി.
പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ അപ്പീലാണ് കോടതി തള്ളിയത്.
മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തിയത് വനഭൂമിയിൽ നിന്നോ റവന്യൂ ഭൂമിയിൽ നിന്നോ ആണെന്ന വനംവകുപ്പിന്റെ വാദം കോടതി അംഗീകരിച്ചു.
സർക്കാർ-വനംവകുപ്പ് ഭാഗത്ത് നിന്നുള്ള പ്രധാന കേസുകൾക്ക് ബലം നൽകുന്നതാണ് കോടതി വിധിയെന്നാണ് വിലയിരുത്തൽ.
2020–21 കാലയളവിൽ റവന്യൂ സെക്രട്ടറി പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വലിയ തോതിൽ ഈട്ടിത്തടികൾ മുറിച്ച് കടത്തിയതെന്നാണ് കേസ്. പൊലീസിന്റെ കേസുകളിൽ എല്ലാറ്റിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന തടികൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. വനംവകുപ്പിനായി കേസിൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ജയപ്രമോദ് ഹാജരായി.
English Summary
In a major setback for the Augustine brothers in the Muttil tree-felling case, the Wayanad Additional District Court dismissed their appeal challenging the Forest Department’s seizure of timber. The court accepted the department’s contention that the logs were felled and transported from forest/revenue land. The seized timber, valued at around ₹15 crore, is currently kept at the Forest Department’s Kuppady depot.
muttil-tree-felling-case-augustine-brothers-appeal-dismissed
Wayanad, Muttil Tree Felling Case, Augustine Brothers, Forest Department, Timber Seizure, Court Order, Additional District Court, Kerala News, Illegal Logging, Kuppady Depot









