നിയുക്ത എം.പിയും ബോളിവുഡ് താരവുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി നഷ്ടമായാണ് പുതിയ ജോലി വാഗ്ദാനം ചെയ്ത് സംഗീത സംവിധായകൻ വിശാൽ ദദ്‌ലാനി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിശാൽ ദദ്‌ലാനി കൗറിനു പിന്തുണയുമായി രംഗത്തെത്തിയത്. ഹിംസയെ ഒരിക്കലും പിന്തുണയ്ക്കുന്ന ആളല്ല. എന്നാൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയുടെ രോഷം എനിക്കു ശരിക്കും മനസിലാകും. അവർക്ക് ഞാൻ ജോലി വാഗ്ദാനം ചെയ്യുന്നു.
സി.ഐ.എസ്.എഫ് എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അവർക്കു പറ്റിയൊരു ജോലി താൻ ഉറപ്പുനൽകുമെന്നു വിശാൽ അറിയിച്ചു. ചണ്ഡിഗഢ് വിമാനത്താവളത്തിൽനിന്നുള്ള ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയായിരുന്നു പ്രതികരണം. ചണ്ഡിഗഢ് വിമാനത്താവളത്തിൽ കങ്കണയെ അടിച്ച കുൽവീന്ദർ കൗർ അറസ്റ്റിലായിരുന്നു. സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയ്തു.









