web analytics

സ്ഥലംമാറ്റം തടഞ്ഞതിൽ നിരാശ; പൊലീസുകാരൻ ജോലിക്കു ഹാജരാകാതെ മുങ്ങി

സ്ഥലംമാറ്റം തടഞ്ഞതിൽ നിരാശനായ പൊലീസുകാരൻ ജോലിക്കു ഹാജരാകാതെ മുങ്ങി. അന്തിക്കാട് സ്‌റ്റേഷനിലെ സി.പി.ഒ ചേർപ്പ് സ്വദേശി മുരുകേശനെയാണ് കാണാതായത്.Murukesan, CPO Cherp of Anthikad station, has gone missing.

അന്തിക്കാട് സ്‌റ്റേഷനിൽനിന്ന് സ്ഥലംമാറ്റത്തിനായി ഇയാൾ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളിയിലേക്ക് മാറ്റം ലഭിച്ചിരുന്നു.

അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ജില്ലയിലെ ഉയർന്ന ഉ​ദ്യോഗസ്ഥൻ സ്ഥലംമാറ്റം തടഞ്ഞ് തുടർന്നും അന്തിക്കാട് സ്‌റ്റേഷനിൽ ജോലിക്കു പോകാൻ നിർദേശം നൽകി. ഇതോടെ ഇയാൾ ഏറെ വിഷമത്തിലായിരുന്നു.

വീട്ടിൽനിന്ന് ഇറങ്ങിയ മുരുകേശൻ അന്തിക്കാട് സ്‌റ്റേഷനിൽ ജോലിക്ക് എത്താതായതോടെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

പൊലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ ജോലിക്കു പോയെന്ന മറുപടിയാണ് ലഭിച്ചത്. കാണാതായ വിവരം പൊലീസ് എസ്.പിയെ അറിയിച്ചു. സ്ഥലംമാറ്റം തടഞ്ഞതാണ് നാടുവിടാൻ കാരണമെന്നും അറിയിച്ചു.

ഇതോടെ അന്തിക്കാട്ടെ ജോലിയിൽനിന്ന് ഒഴിവാക്കി വീണ്ടും വരന്തരപ്പിള്ളിലേക്കുതന്നെ മാറ്റി നിയമിച്ചു.

വിവരം പഞ്ചായത്ത് അംഗം മുരുകേശനെ അറിയിച്ചപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ മടങ്ങിവരുമെന്ന് ഇയാൾ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img