രണ്ടര വയസുകാരിയുടെ കൊലപാതകം;അമ്മ ഷഹാനത്തിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

മലപ്പുറം: രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍റെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ ഷഹാനത്തിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച് കൊലപ്പെടുത്തുമ്പോള്‍ ഇയാളുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു.
ഷഹാനത്തിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്നറിയാനാണ് പൊലീസ് കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുന്നത്.

 

അതേസമയം, കേസില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെ അടുത്ത മാസം ഏഴു വരെ മഞ്ചേരി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കുഞ്ഞിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌ മോർട്ടത്തിൽ വ്യക്തമായത്തോടെയാണ് ഇയാളെ കൊലക്കുറ്റം ചുമത്തി കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ഉമ്മ ഷഹാനത്തിനെ ഫായിസ് ഉപദ്രവിച്ചെന്നു കാട്ടി പൊലീസിൽ മുമ്പ് പരാതി നൽകിയിരുന്നെങ്കിലും നടപടി എടുത്തില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. രണ്ടര വയസ് മാത്രം പ്രായമുള്ള ഫാത്തിമ നസ്റിനെ അതിക്രൂരമായാണ് പിതാവ് മുഹമ്മദ്‌ ഫായിസ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌.

മർദ്ദനമേറ്റതിനെ തുടർന്ന് തലയിൽ രക്തസ്രാവമുണ്ടായതാണ് മരണ കാരണം. മർദ്ദനമേറ്റ് ബോധം പോയ ശേഷം കുഞ്ഞിനെ എറിഞ്ഞു പരിക്കേൽപ്പിച്ചു. ശരീരത്തിൽ ഉടനീളം സിഗരറ്റു കൊണ്ട് പൊള്ളിച്ച പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞു നുറുങ്ങിയ നിലയിലാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് പുറമെ ബാല നീതി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുഞ്ഞിനെ ഫായിസ് നിരന്തരം മർദിച്ചിരുന്നതയാണ് ഫായിസിന്റെ ബന്ധുക്കളും പറയുന്നത്. കുട്ടി അബോധാവസ്ഥയിലായിട്ടും ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും തയ്യാറായില്ല. ഫായിസിന്റെ ഉപദ്രവത്തെക്കുറിച്ചു മുമ്പും പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഭാര്യയുടെ ബന്ധുക്കൾ ആരോപിച്ചു.”

spot_imgspot_img
spot_imgspot_img

Latest news

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

Other news

ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം; പി സി ജോർജ് ഇന്ന് ഹാജരാകും

തിരുവനന്തപുരം : ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശ കേസിൽ പി...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

കാട്ടാന വന്നാൽ കലപിലകൂട്ടും, ഒപ്പം കടുവയുടെ അലർച്ചയും; വന്യമൃ​ഗങ്ങളെ തുരത്താൻ കണ്ണൻദേവൻ കമ്പനിയുടെ സമ്മാനം

കൊച്ചി : നാട്ടിലും കൃഷിയിടങ്ങളിലുമെത്തുന്ന കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പുത്തൻ കെണിയുമായി വനംവകുപ്പ്....

നിപ്പനടിക്കണോ…? മോഹനൻ ചേട്ടന്റെ സഞ്ചരിക്കുന്ന ബാർ റെഡി…! പിടിയിലായത് ഇങ്ങനെ:

ഇടുക്കിയിൽ മദ്യം ചെറിയ കുപ്പികളിലാക്കി വിൽപ്പന നടത്തിയിരുന്നയാളെ ഉടുമ്പൻചോല പോലീസ് അറസ്റ്റ്...

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു...

കാസർഗോഡ് – തിരുവനന്തപുരം ദേശിയപാത, ശരവേഗത്തിൽ നിർമ്മാണം; ഈ വർഷം തന്നെ തുറന്നേക്കും

മലപ്പുറം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ൻ്റെ പണികൾ എൺപത്തിനാല്...

Related Articles

Popular Categories

spot_imgspot_img