web analytics

വസ്ത്രവ്യാപാരിയുടെ മകൻ വെടിയേറ്റു മരിച്ചു; ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലക്കേസ്

ധാക്ക: ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലക്കേസെടുത്ത് പോലീസ്. ബംഗ്ലദേശ് പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിലാണ് നടപടി. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ മുൻ എംപിയാണ് താരം.(murder case filed against cricketer Shakib Al Hasan)

ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ വസ്ത്രവ്യാപാരിയായ റഫിഖുൽ ഇസ്‍‌ലാമാണ് മകൻ റുബൽ വെടിയേറ്റുമരിച്ച സംഭവത്തിൽ പൊലീസിനെ സമീപിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് റഫിഖുൽ ധാക്ക മെട്രോപോളിറ്റൻ പൊലീസിൽ പരാതി നല്‍കിയത്. കേസിലെ 28–ാം പ്രതിയാണ് ഷാക്കിബ് അൽ ഹസൻ. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദർ ഉൾപ്പടെ 154 പേർ കേസിൽ പ്രതികളാണ്. കണ്ടാല്‍ തിരിച്ചറിയുന്ന 500 പേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഷാക്കിബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ആഹ്വാന പ്രകാരമാണ് ഓഗസ്റ്റ് അഞ്ചിന് അബദോറിലെ റിങ് റോഡിലെ സംഘർഷത്തിൽ റുബലിന് വെടിയേറ്റതെന്ന് പരാതിക്കാരൻ ആരോപിച്ചു. നെഞ്ചിലും വയറിലും വെടിയേറ്റ റുബലിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെസ്റ്റ് പരമ്പര കളിക്കാനായി പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലാണ് ഷാക്കിബ്.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; 8 മലയാളികൾക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ചയിൽ മറിഞ്ഞ് 8 മലയാളികൾ മരിച്ചു ചെന്നൈ: തമിഴ്നാട്...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

വിഷു പോസ്റ്റർ വിവാദം; ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, ഹോട്ടൽ ഉടമ അറസ്റ്റിൽ

വിഷു പോസ്റ്റർ വിവാദം; ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, ഹോട്ടൽ ഉടമ അറസ്റ്റിൽ ആലപ്പുഴ:...

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി മലപ്പുറം: വിഷു...

തിരഞ്ഞെടുപ്പ് ചൂടിനിടെ തമിഴ്‌നാട്ടിലും ബംഗാളിലും ‘പണക്കൊഴുപ്പ്’; പിടിച്ചെടുത്തത് 865 കോടി! ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതികൾ അടുത്തിരിക്കെ, രാജ്യത്തെ ഞെട്ടിക്കുന്ന പിടിച്ചെടുക്കൽ...

Related Articles

Popular Categories

spot_imgspot_img