web analytics

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് അനിൽ ജെയിൻ

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് അനിൽ ജെയിൻ

തേനി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ ആശങ്ക വേണ്ടെന്നും, ഡാമിന് നിലവിൽ യാതൊരു കേടുപാടുകളുമില്ലെന്നും നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി (NDSA) ചെയർമാൻ അനിൽ ജെയിൻ വ്യക്തമാക്കി.

ഡാം സന്ദർശിച്ച് പരിശോധന നടത്തിയ ശേഷം ചേർന്ന നാലാമത് മേൽനോട്ട സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡാമിന്റെ ഘടന, ഹൈഡ്രോ-മെക്കാനിക്കൽ സംവിധാനങ്ങൾ, ഉപകരണങ്ങൾ, ഗാലറി, മറ്റ് പ്രധാന ഭാഗങ്ങൾ എന്നിവ വിദഗ്ധ സംഘം പരിശോധിച്ചു. 2025 മൺസൂണിനു ശേഷമുള്ള ഡാമിന്റെ സ്ഥിതിയും വിലയിരുത്തി.

ഭീതിപ്പെടുത്തുന്ന സാഹചര്യമോ പരിസ്ഥിതി പ്രശ്‌നങ്ങളോ കണ്ടെത്തിയിട്ടില്ല എന്നാണ് അനിൽ ജെയിൻ അറിയിച്ചത്.

കേരളവും തമിഴ്നാടും തമ്മിലുള്ള ഡാം സംബന്ധിച്ച വിഷയങ്ങൾ ചർച്ചകളിലൂടെ സൗഹൃദപരമായി പരിഹരിച്ചെന്നുമ അദ്ദേഹം പറഞ്ഞു. തമിഴ്നാട് കേരളത്തിന് ചില ഉപകരണങ്ങൾ കൈമാറാനും യോഗത്തിൽ ധാരണയായി.

വനമേഖലയിലൂടെ ഡാം പ്രദേശത്തേക്ക് തമിഴ്നാടിന് ആവശ്യമായ ഗതാഗത സൗകര്യം അനുവദിക്കാനും കേരളം സന്നദ്ധത അറിയിച്ചു.

ഡാമിനടിയിലെ സാഹചര്യം വിലയിരുത്താൻ നടത്തിയ റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ (ROV) സർവേ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ ധാരണയാകും. റിപ്പോർട്ട് കൈവന്നാൽ ഗ്രൗട്ടിംഗ് ജോലികൾ തുടരാൻ കേരളം അനുമതി നൽകുമെന്ന് സമിതി അറിയിച്ചു.

ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള സമഗ്രമായ വിദഗ്ധ പഠനത്തിനും മേൽനോട്ട സമിതി നിർദേശമുയർത്തി.

ഇതിന് രൂപീകരിക്കുന്ന സ്വതന്ത്ര വിദഗ്ധ സമിതിയിലേക്ക് ഇരു സംസ്ഥാനങ്ങളും അംഗങ്ങളുടെ പട്ടിക സമർപ്പിക്കും. നിയമപ്രകാരം, സമിതി രൂപീകരിക്കാനുള്ള അന്തിമ തീരുമാനം എൻഡിഎസ്എ കൈക്കൊള്ളും.

ബേബി ഡാമിലെ അറ്റകുറ്റപ്പണിക്കായി മരങ്ങൾ മുറിക്കേണ്ടതുണ്ടെങ്കിൽ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണെന്നും അനിൽ ജെയിൻ പറഞ്ഞു.

NDSA ചെയർമാൻ അനിൽ ജെയിൻ, രാകേഷ് ടോട്ടേജ, ആനന്ദ് രാമസാമി, ജെ. ജയകാന്തൻ, ബിശ്വനാഥ് സിൻഹ, ആർ. സുബ്രഹ്മണ്യൻ, ആർ. പ്രിയേഷ് എന്നിവർ അടങ്ങിയ മേൽനോട്ട സമിതിയാണ് മുല്ലപ്പെരിയാർ–ബേബി ഡാം പ്രദേശങ്ങൾ സന്ദർശിച്ചത്.

English Summary

The National Dam Safety Authority (NDSA) confirmed that Mullaperiyar Dam is safe and has no structural damage. After an inspection and supervisory committee meeting, NDSA Chairman Anil Jain stated that post-monsoon evaluation shows no safety or environmental concerns. Kerala and Tamil Nadu resolved key issues amicably, agreeing on equipment sharing and access routes. The Remote Operated Vehicle (ROV) survey report will guide further steps, including grout work. A decision on forming an expert committee for detailed assessment will be taken by NDSA. Any tree cutting for repairs will need approval from the Union Environment Ministry.

mullaperiyar-dam-safe-ndsa-inspection-no-damage-anil-jain

Mullaperiyar Dam, NDSA, Anil Jain, Kerala, Tamil Nadu, Dam Safety, Mullaperiyar Inspection, Water Dispute, ROV Survey, Baby Dam

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന്

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന് ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി പല...

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ന്യൂഡൽഹി: ചെങ്കോട്ട...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക...

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙...

Related Articles

Popular Categories

spot_imgspot_img