web analytics

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത്

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത്

തിരുവനന്തപുരം: മേയ് 25ന് കടലിൽ മുങ്ങിയ ചരക്കുകപ്പൽ എംഎസ്‌സി എൽസ് 3ന്റെ ഭാഗമായെന്ന് കരുതുന്ന കണ്ടെയ്‌നർ ഭാഗം കോവളത്ത് കടലിനടിയിൽ കണ്ടെത്തി. 

കപ്പൽ മുങ്ങിയതിനു ശേഷം ഇതാദ്യമായാണ് കണ്ടെയ്‌നറിന്റെ അവശിഷ്ടങ്ങൾ കടലിനടിയിൽ കണ്ടെത്തുന്നത്.

കോവളം അശോക ബീച്ചിന് സമീപം പണിയെടുത്തിരുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. 

കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന പരിശ്രമത്തിനൊടുവിലാണ് ഭാഗം കണ്ടെത്തിയത്.

 കോവളത്തെ ‘മുക്കം’മലയുടെ തുടർച്ചയായി കടലിന് അടിയിലുള്ള പാറപ്പരപ്പുകൾക്കിടയിൽ മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു ഭാഗം.

തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് സംഘവും കൊച്ചിയിലെ സ്കൂബ ഡൈവേഴ്സും ചേർന്നാണ് തിരച്ചിൽ നടത്തിയത്. 

കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയുള്ള കടലിലാണ് മെയ് 24ന് കപ്പൽ ചരിഞ്ഞ് മുങ്ങിയത്. 

തൂത്തുക്കുടി–വിഴിഞ്ഞം–കൊച്ചി–മംഗളൂരു കടൽമാർഗത്തിൽ സർവീസ് നടത്തുന്ന എംഎസ്‌സി എൽസ് 3-ൽ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്.

English Summary:

A section of a container, believed to be from the cargo ship MSC Els 3 that sank on May 25, has been discovered underwater off Kovalam in Thiruvananthapuram. This is the first time any part of the containers has been found since the vessel sank.

The fragment was found buried in the seabed between rocky ridges near Ashoka Beach, based on information provided by local shell collectors. The search was carried out over two days by Friends of Marine Life (Thiruvananthapuram) and scuba divers from Kochi.

The MSC Els 3, which operated between Thoothukudi, Vizhinjam, Kochi, and Mangaluru, capsized 38 nautical miles off the Kochi coast on May 24, carrying 643 containers.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരണം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരണം തിരുവനന്തപുരം: പ്രചാരണ...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ ഇടുക്കി: സംസ്ഥാനത്ത്...

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി; ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി;...

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ ദ്രാവിഡിന്റെ മകനും

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ ദ്രാവിഡിന്റെ മകനും ബംഗളൂരു:...

Related Articles

Popular Categories

spot_imgspot_img