web analytics

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീപിടിക്കുന്നത് തുടർക്കഥയാകുന്നു; ബെൻസിനും രക്ഷയില്ല; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബെൻസ് കാറിന് തീപിടിച്ച് അപകടം. കൂത്തുപറമ്പിൽ വച്ചായിരുന്നു സംഭവം.Moving vehicles catching fire is the sequel

അപകടത്തിൽ നിന്നും യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.ഗോതമ്പ് റോഡ് സ്വദേശി ജസീമിന്റെ ഉടസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്.

ഇയാളുടെ രണ്ട് സുഹൃത്തുക്കളായിരുന്നു കാറിലുണ്ടായിരുന്നത്. ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഇവർ വാഹനം റോഡരികിൽ നിർത്തി പരിശോധിക്കാനായി വാഹനത്തിൽ നിന്നിറങ്ങുകയായിരുന്നു. ഇതിനിടയിൽ കാറിൽ തീപടർന്നു.

വാഹനത്തിൽ നിന്ന് രണ്ട് പേരും ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്കായിരുന്നു. സമീപത്തെ കടകളിൽ നിന്ന് വെള്ളം ശേഖരിച്ച് തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായി.

തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്‌നിശമന സേന എത്തിയപ്പോഴാണ് തീ പൂർണമായി അണയ്‌ക്കാൻ സാധിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായി കത്തിനശിച്ച നിലയിലായിരുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img