web analytics

അടയ്‌ക്കേണ്ട തുക പൂജ്യം ; ചലാൻ ലഭിച്ചിട്ടുണ്ടോ , ശ്രദ്ധിക്കുക : കോടതി കയറേണ്ടി വരും; മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

മോട്ടോർ വാഹന നിയമലംഘനങ്ങളും ഫൈൻ ലഭിക്കലും എല്ലാം കൂടി വരുകയാണ് , എന്നാൽ ഫൈൻ ഇല്ലാത്ത ചലാൻ ലഭിച്ചിട്ടുണ്ടോ?ചലാനുകളിൽ ഫൈൻ അടക്കേണ്ട തുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. അത്തരം ചലാനുകൾ ചെറിയ ഫൈനുകൾ അടച്ച് തീർപ്പാക്കാൻ കഴിയുന്നവയല്ല എന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.അത്തരം നിയമലംഘനങ്ങൾ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ആയതിനാലും കൂടുതൽ കടുത്ത ശിക്ഷകൾ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമാകുകയുള്ളൂ.കൂടുതൽ ഗുരുതര കുറ്റകൃത്യങ്ങൾ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴ തുക അടച്ച് വിടുതൽ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളിൽ വിശദമായ കുറ്റവിചാരണ നടത്തി ഒരു ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാൻ സാധിക്കുകയുള്ളു.’- മോട്ടോർ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഫൈൻ ഇല്ലാത്ത ചലാൻ ചിലപ്പോഴെങ്കിലും നിങ്ങൾക്ക് ലഭിക്കാം.ചലാനുകളിൽ ഫൈൻ അടക്കേണ്ട തുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. അത്തരം ചലാനുകൾ ചെറിയ ഫൈനുകൾ അടച്ച് തീർപ്പാക്കാൻ കഴിയുന്നവയല്ല.അത്തരം നിയമലംഘനങ്ങൾ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ആയതിനാലും കൂടുതൽ കടുത്ത ശിക്ഷകൾ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു.കൂടുതൽ ഗുരുതര കുറ്റകൃത്യങ്ങൾ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതൽ ചെയ്യാവുന്ന ലംഘനങ്ങളുമല്ല.അതിനായി കോടതികളിൽ വിശദമായ കുറ്റവിചാരണ നടത്തി ഒരു ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാൻ സാധിക്കുകയുള്ളു.

പ്രധാനമായും ട്രാഫിക് സിഗ്‌നലുകൾ ഉള്ള ജംഗ്ഷനുകളിൽ നാം പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിർത്താനുള്ള ചുവപ്പ് സിഗ്‌നൽ ലൈറ്റ് കത്തിയതിനു ശേഷവും വാഹനം സ്റ്റോപ്പ് ലൈനും (സീബ്ര ക്രോസ്സിങ്ങിന് മുൻപായി വാഹനം നിർത്താൻ സൂചിപ്പിക്കുന്ന വരകൾ) കടന്ന് കാൽനടയാത്രികർക്ക് റോഡ് മുറിച്ചു കടക്കേണ്ട സീബ്ര ലൈനുകളിൽ നിർത്തിയിടുന്നത്. ട്രാഫിക് സിഗ്‌നലുകളിലെ ഇത്തരം നിയമലംഘനങ്ങൾ e-Challan ചെയ്യപ്പെടുന്നതാണ്. അത്തരം e-Challan ലഭിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി പ്രസ്തുത RTO എൻഫോഴ്സ്മെന്റിനെ ബന്ധപെടുകയോ അല്ലെങ്കിൽ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയോ ചെയ്യുക.

അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയോ, Lane Traffic പാലിക്കാതെ വാഹനമോടിക്കുകയോ, ട്രാഫിക് സിഗ്‌നലുകളിലും റൗണ്ട് എബൗട്ടുകളിലും നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ വാഹനമോടിക്കുകയോ, അപകടകരമായ രീതിയിൽ ഓവർടേക്കിങ് ചെയ്യുകയോ, വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനമോടിക്കുകയോ ചെയ്താലും, സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുകയോ ചെയ്താലും മേൽപ്പറഞ്ഞ ശിക്ഷാ വിധികൾ തന്നെയായിരിക്കും.അതിനാൽ ഫൈൻ തുകയില്ലാത്ത ചലാനുകൾ തീർപ്പുകൽപ്പിക്കുക അത്ര ഫൈൻ ആയ കാര്യമല്ല എന്നോർക്കുക.

Read Also : മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമുണ്ടായില്ല, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നൽകി; പതഞ്ജലിയുടെ പരസ്യം തടഞ്ഞ് സുപ്രീം കോടതി

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ്...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

ലോകകപ്പ് ആരാധകർക്ക് ‘സൗജന്യ കോണ്ടം’! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ കാരണം ഇതാണ്

ലോകകപ്പ് ആരാധകർക്ക് 'സൗജന്യ കോണ്ടം'! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ...

​’ഇറാനെ കാത്തിരിക്കുന്നത് മോശം സമയം!’ കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

​'ഇറാനെ കാത്തിരിക്കുന്നത് മോശം സമയം!' കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്; പശ്ചിമേഷ്യയിൽ വീണ്ടും...

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ ഉത്തരവ് പുറത്ത്

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ...

Related Articles

Popular Categories

spot_imgspot_img