കോട്ടയത്ത് ബസ്സുകൾക്ക് കിടിലൻ പണി…!

കോട്ടയത്ത് ബസ്സുകൾക്ക് കിടിലൻ പണി

നിരത്തുകളിലൂടെ നിയന്ത്രണമില്ലാതെ പാഞ്ഞ ബസുകൾക്കെതിരെ നടപടി സ്വീകരിച്ച് കോട്ടയത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​തി​ൽ തു​റ​ന്നി​ട്ട് ഒ​മ്പ​ത് ബ​സു​ക​ളാ​ണ് സ​ർ​വി​സ്​ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ബസിൽ നിറയെ ആളുകളുമുണ്ടായിരുന്നു. 22 കേ​സു​ക​ളി​ലാ​യി 38,250 രൂ​പ പി​ഴ ഈ​ടാ​ക്കി.

തു​ട​ര്‍ന്നും കു​റ്റ​കൃത്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ല്‍ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍സ് സ​സ്‌​പെ​ന്‍ഡ് ചെ​യ്യു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറി​യി​ച്ചു.

മു​ണ്ട​ക്ക​യം, പു​ഞ്ച​വ​യ​ല്‍, മു​രി​ക്കും​വ​യ​ല്‍, പു​ലി​ക്കു​ന്ന്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്​​റ്റേ​ജ് ക്യാ​രേ​ജ് പാ​ര​ല​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ബ​സ് ജീ​വ​ന​ക്കാ​രെ ഉ​പ​ദ്ര​വി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബ​സ് ട്രി​പ്പ്​ മു​ട​ക്കി സ​മ​രം ആ​രം​ഭി​ച്ചെ​ങ്കി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി ജോ. ​ആ​ര്‍.​ടി.​ഒ, മു​ണ്ട​ക്ക​യം പൊ​ലീ​സ് എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലി​ല്‍ സ​ര്‍വി​സ് പു​ന​രാ​രം​ഭി​ച്ചു.

കോ​ട്ട​യം എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ര്‍.​ടി.​ഒ കെ. ​ഷി​ബു​വി​ന്‍റെ നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ജോ. ​ആ​ര്‍.​ടി.​ഒ കെ. ​ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ആ​ര്‍.​ടി.​ഒ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡും ജോ. ​ആ​ര്‍.​ടി.​ഒ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾക്കെതിരെ കൂട്ട നടപടി; പരിശോധനയിൽ ചുമത്തിയത് 2. 46 ലക്ഷം രൂപ പിഴ

ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾക്കെതിരെ കൂട്ട നടപടി. എറണാകുളം എൻഫോഴ്സ്മെൻറ് ആർടിഒയുടെ നേതൃത്വത്തിൽനടന്ന പരിശോധനയിൽ 36 ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾ പിടികൂടി.

സ്പീഡ് ഗവർണർ ഇല്ലാതിരിക്കുക, എയർഹോൺ, ഡാൻസ് ഫ്ലോർ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പിടികൂടിയത്. രൂപമാറ്റം വരുത്തിയ ബസ്സുകൾക്ക് 2. 46 ലക്ഷം രൂപ പിഴ ചുമത്തി.

അതേസമയം ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിക്കാൻ ഒരുങ്ങി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അപകടമുണ്ടാക്കുന്ന ബസുകൾക്ക് മാത്രം ഉയർന്ന പിഴ ഈടാക്കിയാൽ പോരെന്ന് ഹൈക്കോടതി പറഞ്ഞു.

അനധികൃത രൂപമാറ്റങ്ങളിൽ പരമാവധി ഉയർന്ന പിഴ തന്നെ ഈടാക്കണമെന്ന് എംവിഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

നിരത്തുകളിൽ പരിശോധന ശക്തമാക്കാനും കോടതി നിർദ്ദേശിച്ചു. നിയമലംഘനം നടത്തുന്ന എല്ലാ വാഹനങ്ങൾക്കും പരമാവധി ഉയർന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

യൂറോപ്യൻ ബസ്സുകൾ കേരളത്തിലേക്കും ! ഫ്ലിക്സ് ബസ് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും പുതിയ റൂട്ടുകളുമായി ഉടൻ കേരളത്തിലെത്തും

ജനപ്രിയ യൂറോപ്യൻ ഇൻ്റർസിറ്റി ബസ് സർവീസായ ഫ്ലിക്സ് ബസ്, അതിൻ്റെ വിശാലമായ ദക്ഷിണേന്ത്യൻ മുന്നേറ്റത്തിൻ്റെ ഭാഗമായി കേരളത്തിലേക്ക് വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചു.

കമ്പനിയുടെ സമീപകാല ബംഗളൂരു ലോഞ്ചിനെ തുടർന്നാണിത്, അവിടെ പ്രത്യേക പ്രമോഷണൽ നിരക്ക് 99 രൂപ സോഷ്യൽ മീഡിയയിൽ വ്യാപകമായ താൽപ്പര്യത്തിന് കാരണമായി.

ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും

FlixBus India-യുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും ബന്ധിപ്പിക്കുന്ന റൂട്ടുകളോടെ കേരളത്തിലെ സർവീസുകൾ ഈ വർഷം അവസാനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളൂരു-കൊച്ചി, ബെംഗളൂരു-ആലപ്പുഴ എന്നീ രണ്ട് റൂട്ടുകളിലായി നാല് ബസുകളുമായാണ് കമ്പനി സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നത്.

കൊച്ചി, ആലപ്പുഴ, തൃശൂർ, പാലക്കാട് തുടങ്ങിയ പ്രധാന നഗരങ്ങളിലായിരിക്കും കമ്പനിയുടെ പ്രാഥമിക ശ്രദ്ധയെന്ന് വിപുലീകരണത്തെക്കുറിച്ച് സംസാരിച്ച ഫ്ലിക്സ് ബസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സൂര്യ ഖുറാന പറഞ്ഞു.

ഔപചാരികമായ കരാറുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പങ്കാളിത്തം രൂപീകരിക്കുന്നതിനായി ഫ്ലിക്സ് ബസ് നിലവിൽ നിരവധി പ്രാദേശിക ബസ് ഓപ്പറേറ്റർമാരുമായി ചർച്ചകൾ നടത്തിവരികയാണ്.

വിലനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം, നിർദ്ദിഷ്ട ഉദ്ഘാടന പ്രമോഷനുകൾക്ക് പദ്ധതികളൊന്നുമില്ലെങ്കിലും, തുടക്കം മുതൽ തന്നെ യാത്രക്കാരെ ആകർഷിക്കുന്നതിനായി ഉയർന്ന മത്സരാധിഷ്ഠിത വിലകൾ നിലനിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഖുറാന ഊന്നിപ്പറഞ്ഞു.

Summary:
Action was taken by the Motor Vehicle Department in Kottayam against buses that were recklessly speeding through the roads. The incident occurred in Kanjirappally, Kottayam





spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച്

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച് ഷെൻഷെൻ ആസ്ഥാനമായ Insta360 (Arashi Vision...

ബ്രില്യന്‍റ് അനീഷ് മണ്ടന്‍ അപ്പാനി ശരത്

‘ബ്രില്യന്‍റ് അനീഷ്, മണ്ടന്‍ അപ്പാനി ശരത്’ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

ബസ് യാത്രയ്ക്കിടെ യുവതിയുടെ 5 പവന്റെ മാല കാണാനില്ല; അന്വേഷണത്തിൽ അറസ്റ്റിലായത് വനിതാ പഞ്ചായത്ത് പ്രസിഡന്റ്

5 പവന്റെ മാല മോഷ്ടിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ ചെന്നൈ കോയമ്പേട്...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

Related Articles

Popular Categories

spot_imgspot_img