മമ്മീ.. കരയരുത്, സന്തോഷമായിട്ടിരിക്കണം, എല്ലാം ശരിയാകും. അമ്മയെ ൧൨ വർഷത്തിന് ശേഷം കണ്ടപ്പോൾ നിമിഷപ്രിയ ആദ്യം പറഞ്ഞത് ഈ വാക്കുകൾ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകളെ 12 വര്‍ഷത്തിന് ശേഷം കണ്ടതിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ വിവരിക്കുകയായിരുന്നു അമ്മ പദ്മകുമാരി.
ജയിലില്‍ ഏറെ കാത്തിരിക്കേണ്ടി വന്നു.ഭാഷ അറിയാത്തത് വലിയ വെല്ലുവിളിയായി. എങ്കിലും അവസാനം മകളെ കണ്ടു. കല്യാണം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. മകളെ കണ്ട നിമിഷത്തില്‍ മകള്‍ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ചു. ഞാനും കരഞ്ഞു. അവളെ കല്യാണം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. ദൈവകൃപ കൊണ്ട് അവള്‍ നന്നായിട്ടിരിക്കുന്നു. കുറേ നേരം മകള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാധിച്ചു. തൊണ്ടയിടറിക്കൊണ്ട് പ്രേമകുമാരി പറയുന്നു.